അണ്ടര്‍-20 ലോകകപ്പ്: കൊറിയ സെമിയില്‍

ബ്യൂണസ്‌ഐറിസ് - ഒരു ഗോള്‍ പോലും വഴങ്ങാതെ അജയ്യരായി എത്തിയ അമേരിക്കയെ 2-0 ന് മുട്ടുകുത്തിച്ച് ഉറുഗ്വായും ആഫ്രിക്കന്‍ വമ്പന്മാരായ നൈജീരിയയെ മുട്ടുകുത്തിച്ച് തെക്കന്‍ കൊറിയയും അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിലെത്തി. അമേരിക്കക്കെതിരെ തുടക്കം മുതല്‍ അവസാനം വരെ ഉറുഗ്വായ് ആധിപത്യം പുലര്‍ത്തി. അര്‍ജന്റീനയെ അട്ടിമറിച്ച നൈജീരിയയെ 1-0 ന് നിലവിലെ റണ്ണേഴ്അപ്പായ കൊറിയ തോല്‍പിച്ചത്. എക്‌സ്ട്രാ ടൈമിലായിരുന്നു ഗോള്‍. ഉറുഗ്വായ് ഇസ്രായിലുമായും തെക്കന്‍ കൊറിയ ഇറ്റലിയുമായും സെമി ഫൈനല്‍ കളിക്കും. 
എക്‌സ്ട്രാ ടൈമിന്റെ അഞ്ചാം മിനിറ്റില്‍ സ്യോക് ഹ്യുന്‍ ചോയിയുടെ ഹെഡറാണ് കൊറിയയുടെ വിജയമുറപ്പിച്ചത്. ഉറുഗ്വായുടെ ആന്‍ഡേഴ്‌സന്‍ ദുവാര്‍തെയാണ് അമേരിക്കന്‍ വലയില്‍ ആദ്യമായി പന്തെത്തിച്ചത്. ഇരുപത്തൊന്നാം മിനിറ്റില്‍. രണ്ടാം പകുതിയില്‍ ജോഷ്വ വൈന്‍ഡര്‍ സെല്‍ഫ് ഗോളിലൂടെ ഉറുഗ്വായുടെ ലീഡുയര്‍ത്തി. 
നാല് ടീമുകളും മുമ്പ് കിരീടം നേടിയിട്ടില്ലാത്തതിനാല്‍ ഇത്തവണ പുതിയ ചാമ്പ്യന്മാരായിരിക്കും കിരീടമുയര്‍ത്തുക. 1997 ലും 2013 ലും ഉറുഗ്വായ് റണ്ണേഴ്‌സ്അപ്പായിരുന്നു. ഇസ്രായില്‍ ആദ്യമായാണ് അണ്ടര്‍-20 ലോകകപ്പ് കളിക്കുന്നത്.
 

Latest News