മെസ്സിയുടെ ഒപ്പിനായി ഹിലാല്‍ സംഘം പാരിസില്‍

പാരിസ് - ലിയണല്‍ മെസ്സിയുമായുള്ള കരാര്‍ എത്രയും  പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനായി അല്‍ഹിലാല്‍ ക്ലബ്ബിന്റെ മുതിര്‍ന്ന ഭാരവാഹികളുടെ സംഘം പാരിസിലെത്തി. മെസ്സിയുടെ പിതാവും ഏജന്റുമായ ജോര്‍ജെ മെസ്സിയുമായി സംഘം ചര്‍ച്ച നടത്തും. ക്ലയര്‍മൗണ്ടിനെതിരായ അവസാന ഫ്രഞ്ച് ലീഗ് മത്സരം 2-3 ന് തോറ്റതോടെ പി.എസ്.ജിയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചിരുന്നു. പാരിസിലേക്ക് പോയ സംഘത്തിന്റെ ഒരേയൊരു ലക്ഷ്യം മെസ്സിയുടെ ഔദ്യോഗിസ സമ്മതം മാത്രമാണെന്ന് അല്‍ഹിലാല്‍ വെളിപ്പെടുത്തി. ചര്‍ച്ച അവസാന ഘട്ടത്തിലാണ്, ഉദ്ദേശിച്ചതു പോലെ എല്ലാം നടക്കുകയാണെങ്കില്‍ ഈ വാരാന്ത്യത്തിന് മുമ്പ് പ്രഖ്യാപനമുണ്ടാവും. 
ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ജനുവരിയില്‍ അന്നസ്‌റില്‍ ചേര്‍ന്നതോടെയാണ് സൗദി ക്ലബ്ബ് ഫുട്‌ബോളിലേക്ക് സൂപ്പര്‍താരങ്ങളുടെ ഒഴുക്ക് തുടങ്ങിയത്. കഴിഞ്ഞ ദിവസം അല്‍ഇത്തിഹാദില്‍ ചേരാന്‍ കരീം ബെന്‍സീമ സമ്മതിച്ചു. 
ക്ലേര്‍മോണ്ടിനെതിരായ മത്സരത്തില്‍ 2-3 ന് പി.എസ്.ജി തോറ്റു. കൂവി വിളിച്ചാണ് ആരാധകരില്‍ ഒരു വിഭാഗം മെസ്സിയെ സ്വീകരിച്ചത്. മെസ്സിക്കും കുടുംബത്തിനും പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ഖിലൈഫി ആശംസ നേര്‍ന്നു. 
രണ്ട് സീസണിലായി 75 കളികളില്‍ 32 ഗോളുമായാണ് മെസ്സി വിടവാങ്ങുന്നത്. ഏതാനും മത്സരങ്ങള്‍ക്കു മുമ്പെ പതിനൊന്നാമത്തെ ലീഗ് കിരീടം ഉറപ്പാക്കിയ പി.എസ്.ജി രണ്ടു ഗോള്‍ ലീഡ് തുലക്കുകയായിരുന്നു. മെസ്സിയെ പോലെ അവസാന മത്സരം കളിക്കുന്ന സെര്‍ജിയൊ റാമോസാണ് പി.എസ്.ജിയുടെ ആദ്യ ഗോളടിച്ചത്. കീലിയന്‍ എംബാപ്പെ 29ാം മിനിറ്റിലെ പെനാല്‍ട്ടി ഗോളാക്കി. പിന്നീട് ഒരു പെനാല്‍ട്ടി പാഴാക്കിയിട്ടും ക്ലേര്‍മോണ്ട് മൂന്നു ഗോള്‍ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്‌കോര്‍ 2-2 ആക്കിയ ക്ലേര്‍മോണ്ട് രമ്ടാം പകുതിയില്‍ വിജയ ഗോള്‍ നേടി. 
ലെന്‍സിനെക്കാള്‍ ഒരു പോയന്റ് മാത്രം മുന്നിലായാണ് പി.എസ്.ജി സീസണ്‍ അവസാനിപ്പിച്ചത്.
 

Latest News