Sorry, you need to enable JavaScript to visit this website.

ഞെട്ടിക്കുന്ന തോല്‍വി, അണ്ടര്‍-20 ലോകകപ്പില്‍ ബ്രസീല്‍ പുറത്ത്

ബ്യൂണസ്‌ഐറിസ് - ആതിഥയരായ അര്‍ജന്റീനക്കു പിന്നാലെ ബ്രസീലും അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്തായി. അരങ്ങേറ്റക്കാരായ ഇസ്രായിലാണ് ബ്രസീലിനെ 3-2 ന് അട്ടിമറിച്ചത്. എക്‌സ്ട്രാ ടൈം ഗോളുകള്‍ കണ്ട മത്സരത്തില്‍ രണ്ട് പെനാല്‍ട്ടി തുലച്ചിട്ടു കൂടിയാണ് ഇസ്രായില്‍ സെമി ഫൈനലിലേക്ക് മു്‌ന്നേറിയത്. ഇസ്രായില്‍ പങ്കെടുക്കുന്നതിനെതിരായ പ്രതിഷേധം കാരണമാണ് ടൂര്‍ണമെന്റ് ഇന്തോനേഷ്യയില്‍ നിന്ന് മാറ്റിയതും അര്‍ജന്റീനക്ക് ആതിഥേയരെന്ന നിലയില്‍ പങ്കെടുക്കാന്‍ സാധിച്ചതും. ഉറുഗ്വായ്-അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളുമായി ഇസ്രായില്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടും. 
കൊളംബിയയെ 3-1 ന് തകര്‍ത്ത് ഇറ്റലിയും സെമി ഫൈനലിലെത്തി. നൈജീരിയ-തെക്കന്‍ കൊറിയ മത്സരത്തിലെ വിജയികളുമായി ഇറ്റലി സെമി കളിക്കും. അര്‍ജന്റീനയെ തോല്‍പിച്ചത് നൈജീരിയയാണ്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇറ്റലി സെമിയിലെത്തുന്നത്. 
മാര്‍ക്കോസ് ലിയാന്ദ്രോയിലൂടെ രണ്ടാം പകുതിയില്‍ ബ്രസീലാണ് ലീഡ് നേടിയത്. അനാന്‍ ഖലൈലിയുടെ ഹെഡറില്‍ ഇസ്രായില്‍ ഒപ്പമെത്തി. എ്ക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റില്‍ മാത്യൂസ് നാസിമെന്റൊ ബ്രസീലിന്റെ ലീഡ് തിരിച്ചുപിടിച്ചു. ഹംസ ഷിബി ഇ്സ്രായിലിന് വേണ്ടി തിരിച്ചടിച്ചു. എകസ്ട്രാ ടൈം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് ബ്രസീല്‍ ഡിഫന്റര്‍മാരെ വെട്ടിച്ച് ദോര്‍ ദാവീദ് തൂര്‍ഗെമാനാണ് ഇസ്രായിലിന്റെ വിജയ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ രണ്ട് പെനാല്‍ട്ടികള്‍ ലഭിച്ചിട്ടും ഇസ്രായിലിന് കൂടുതല്‍ ഗോളടിക്കാനായില്ല.
 

Latest News