Sorry, you need to enable JavaScript to visit this website.

ആഘോഷത്തോടെ വന്ന മെസ്സി കൂവലുകള്‍ക്കിടെ വിട വാങ്ങി

പാരിസ് - ലിയണല്‍ മെസ്സിയുടെ പി.എസ്.ജിയിലെ അവസാന മത്സരത്തില്‍ ക്ലബ്ബിന് തോല്‍വി. പാര്‍ക്ക് ദെ പ്രാന്‍സസിലെ മെസ്സിയുടെ വിടവാങ്ങല്‍ ആഘോഷമാക്കാനും താരത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കാനും ക്ലബ്ബിനായില്ല. ക്ലേര്‍മോണ്ടിനെതിരായ മത്സരത്തില്‍ 2-3 ന് പി.എസ്.ജി തോറ്റു. കൂവി വിളിച്ചാണ് ആരാധകരില്‍ ഒരു വിഭാഗം മെസ്സിയെ സ്വീകരിച്ചത്. മെസ്സിക്കും കുടുംബത്തിനും പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ഖിലൈഫി ആശംസ നേര്‍ന്നു. 
രണ്ട് സീസണിലായി 75 കളികളില്‍ 32 ഗോളുമായാണ് മെസ്സി വിടവാങ്ങുന്നത്. ഏതാനും മത്സരങ്ങള്‍ക്കു മുമ്പെ പതിനൊന്നാമത്തെ ലീഗ് കിരീടം ഉറപ്പാക്കിയ പി.എസ്.ജി രണ്ടു ഗോള്‍ ലീഡ് തുലക്കുകയായിരുന്നു. മെസ്സിയെ പോലെ അവസാന മത്സരം കളിക്കുന്ന സെര്‍ജിയൊ റാമോസാണ് പി.എസ്.ജിയുടെ ആദ്യ ഗോളടിച്ചത്. കീലിയന്‍ എംബാപ്പെ 29ാം മിനിറ്റിലെ പെനാല്‍ട്ടി ഗോളാക്കി. പിന്നീട് ഒരു പെനാല്‍ട്ടി പാഴാക്കിയിട്ടും ക്ലേര്‍മോണ്ട് മൂന്നു ഗോള്‍ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്‌കോര്‍ 2-2 ആക്കിയ ക്ലേര്‍മോണ്ട് രമ്ടാം പകുതിയില്‍ വിജയ ഗോള്‍ നേടി. 
ലെന്‍സിനെക്കാള്‍ ഒരു പോയന്റ് മാത്രം മുന്നിലായാണ് പി.എസ്.ജി സീസണ്‍ അവസാനിപ്പിച്ചത്. അശ്വാഭ്യാസത്തിനിടെ ഗുരതരമായി പരിക്കേറ്റ രണ്ടാം ഗോളി സെര്‍ജിയൊ റിക്കോക്ക് പിന്തുണയുമായി പി.എസ്.ജി കളിക്കാര്‍ താരത്തിന്റെ പേരിലുള്ള ജഴ്‌സിയണിഞ്ഞു
 

Latest News