രണ്ട് ഗോള്‍ വഴങ്ങിയ ശേഷം ജയം, ബാഴസക്ക് വനിതാ ചാമ്പ്യന്‍സ് ലീഗ്

ഐന്തോവന്‍ (നെതര്‍ലാന്റ്‌സ്) - ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബര്‍ഗിനെ ത്രസിപ്പിക്കുന്ന ഫൈനലില്‍ 3-2 ന് തോല്‍പിച്ച് ബാഴ്‌സലോണ വനിതാ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം നേടി. രണ്ടാം തവണയാണ് ബാഴ്‌സ പെണ്‍പട യൂറോപ്യന്‍ ചാമ്പ്യന്മാരാവുന്നത്. ഇടവേളയില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷമാണ് ബാഴ്‌സലോണ തിരിച്ചുവന്നത്. 20 മിനിറ്റ് ശേഷിക്കെ ഫ്രിഡോലിന റോള്‍ഫൊ വിജയ ഗോള്‍ കണ്ടെത്തി. 2021 ല്‍ ചെല്‍സിയെ തോല്‍പിച്ചാണ് ആദ്യം ബാഴ്‌സലോണ കിരീടം നേടിയത്. ബാലന്‍ഡോര്‍ അലക്‌സിയ പുടേലിസിനെ റിസര്‍വ് ബെഞ്ചിലിരുത്തിയാണ് ബാഴ്‌സലോണ കിരീടം തൊട്ടത്. 
മൂന്നാം മിനിറ്റില്‍ ഈവ പജോറും മുപ്പത്തേഴാം മിനിറ്റില്‍ അലക്‌സാണ്‍ഡ്ര പോപ്പും വുള്‍ഫ്‌സ്ബര്‍ഗിന് 2-0 ലീഡ് നല്‍കി. പാട്രിസിയ ഗ്വിയാറോയാണ് 48, 50 മിനിറ്റുകളിലായി ഗോള്‍ മടക്കിയത്. 
 

Latest News