Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ നഴ്‌സുമാരെ അഭിനന്ദിച്ച് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി

റോം- ഇന്ത്യന്‍ നഴ്‌സുമാരെ അഭിനന്ദിച്ച് ഇറ്റാലിയന്‍ ആരോഗ്യവകുപ്പ് മന്ത്രി. മികച്ച രീതിയില്‍ പരിശീലനം ലഭിച്ചവരാണ്  ഇന്ത്യന്‍ നഴ്സുമാരെന്നും അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നും കൂടുതല്‍ നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുമെന്നുമാണ് ഇറ്റാലിയന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഒറാസിയോ ഷിലാച്ചി പറഞ്ഞത്. 

ഇറ്റാലിയന്‍ ആരോഗ്യ മേഖലയില്‍ നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇതു പരിഹരിക്കുന്നതിന് വിദേശ റിക്രൂട്ട്മെന്റാണ് മുമ്പിലുള്ള പോംവഴി. അതിനായി യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളുമായി ധാരണയ്ക്കു ശ്രമിച്ചു വരുകയാണെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും ഷിലാച്ചി വ്യക്തമാക്കി.

യൂറോപ്പിലുടനീളം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കടുത്ത ക്ഷാമമാണുള്ളതെന്നും ഷിലാച്ചി ചൂണ്ടിക്കാട്ടി. റിക്രൂട്ട് ചെയ്ത ശേഷം പരിശീലനം നല്‍കുന്നത് പരിഹാരം കൂടുതല്‍ വൈകിക്കും എന്നതിനാലാണ് മികച്ച പരിശീലനം ലഭിക്കുന്ന രാജ്യങ്ങളില്‍നിന്നു തന്നെ റിക്രൂട്ട്മെന്റിനു ശ്രമിക്കുന്നത്.

Latest News