വെറുപ്പും പകയുമല്ല, സ്‌നേഹമാണ് ഒടുവില്‍ സഹായിക്കുക; ഊര്‍മിളയുടെ പോസ്റ്റ്

മുംബൈ- വെറുപ്പിനും വിദ്വേഷത്തിനും പകരം സ്‌നേഹം പരത്തണമെന്ന ആഹ്വാനവുമായി നടി ഊര്‍മിള മതോണ്ട്കര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പ്രചോദനാത്മകമായ പോസ്റ്റാണ് ആരാധകര്‍ ഏറ്റുപിടിച്ചത്.  
'ആരും കാണാത്തതുപോലെ നൃത്തം ചെയ്യുക, എന്നാല്‍ എല്ലാവരേയും പ്രധാനമായി സ്‌നേഹിക്കുക.. അവസാനം സ്‌നേഹമാണ് ജീവിതത്തിന്റെ വെല്ലുവിളികളിലൂടെ കടന്നു പോകാന്‍ നിങ്ങളെ സഹായിക്കുക, വെറുപ്പും പകയുമല്ല- പുതിയ ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ കുറിപ്പില്‍ ഊര്‍മിള പറഞ്ഞു.
ഷോള്‍ഡറില്ലാത്ത കറുത്ത വസ്ത്രം ധരിച്ച ഊര്‍മിളയുടെ ചിത്രത്തേയും ആരാധകര്‍ കമന്റ് ബോക്‌സില്‍ പുകഴ്ത്തി.  
ബാലതാരമായാണ് ഊര്‍മ്മിള സിനിമാരംഗത്തേക്ക് കടന്നുവന്നത്. ബിആര്‍ ചോപ്രയുടെ 'കര്‍ം', മറാത്തി ചിത്രം 'സാക്കോള്‍', ശേഖര്‍ കപൂറിന്റെ 'മസൂം' എന്നിവയിലാണ് അവര്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ബോളിവുഡില്‍ രംഗീല നടിയായി മുദ്രപതിപ്പിച്ചു. ജുദായി, സത്യ, ജംഗിള്‍ എന്നിവയും അവിസ്മരണീയമായ ചിത്രങ്ങളാണ്.
2016ല്‍ കശ്മീരിലെ വ്യവസായിയായ മുഹ്‌സിന്‍ അക്തര്‍ മിറിനെ ഊര്‍മിള വിവാഹം ചെയ്തത്.
90 കളിലെ മറ്റ് നടിമാരെപ്പോലെ ഊര്‍മിളയും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സൗരഭ് വര്‍മ്മ സംവിധാനം ചെയ്ത, 'തിവാരി' എന്ന പരമ്പരയില്‍ അവര്‍ അഭിനയിക്കുന്നു. ദേഹത്ത് മുറിവേറ്റ പാടുകളും കൈയില്‍ വെള്ള തുണിയും കെട്ടി നാടന്‍ ലുക്കിലാണ് ഊര്‍മിള ഇതിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

Latest News