വെംബ്ലിക്ക് എഫ്.എ കപ്പ് ഹരം, ആദ്യ മാഞ്ചസ്റ്റര്‍ ഫൈനല്‍

ലണ്ടന്‍ - ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റായ എഫ്.എ കപ്പിന്റെ ഫൈനലില്‍ ഇതാദ്യമായി മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും. ഹാട്രിക് കിരീടമെന്ന സ്വപ്‌നത്തിലേക്കുള്ള കുതിപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വെംബ്ലിയില്‍ രണ്ടാം സ്റ്റോപ്പാണ്. ഇംഗ്ലിഷ് ലീഗ് കപ്പ് ചാമ്പ്യന്മാരായ യുനൈറ്റഡിന് രണ്ടാം കിരീടത്തോടെ സീസണ്‍ അവസാനിപ്പിക്കാമെന്ന മോഹമാണ്. 
രണ്ട് ടീമുകളും ഈ സീസണിലെ രണ്ടാമത്തെ കിരീടത്തിനായാണ് വെംബ്ലിയില്‍ കളത്തിലിറങ്ങുക. സിറ്റി പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാണ്. സിറ്റിക്ക് 10ന് ഇസ്താംബൂളില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ നേരിടാനുണ്ട്. സിറ്റി സമീപകാലത്ത് ഇംഗ്ലിഷ് ഫുട്‌ബോള്‍ അടക്കിഭരിക്കുകയാണെങ്കില്‍ ഫെബ്രുവരിയിലെ ലീഗ് കപ്പ് വിജയം യുനൈറ്റഡിന്റെ ആറു വര്‍ഷത്തെ കിരീടവരള്‍ച്ചയാണ് അവസാനിപ്പിച്ചത്. കോച്ച് എറിക് ടെന്‍ ഹാഗിന്റെ പ്രതീക്ഷാനിര്‍ഭരമായ ആദ്യ സീസണ്‍ മറ്റൊരു കിരീടവിജയത്തോടെ അവസാനിപ്പിക്കാനാവുമോയെന്നാണ് യുനൈറ്റഡ് നോക്കുന്നത്. ഇംഗ്ലണ്ടില്‍ അവര്‍ മാത്രമേ ഒരു സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് ഹാട്രിക് നേടിയിട്ടുള്ളൂ. ആ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് സിറ്റി. 
യുനൈറ്റഡ് പതിമൂന്നാമത്തെ എഫ്.എ കപ്പാണ് ലക്ഷ്യമിടുന്നത്. ആഴ്‌സനല്‍ മാത്രമേ കൂടുതല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ളൂ (14). 

 

Latest News