പുതിയ അധ്യാപകര്‍ക്ക് പ്രവേശനോത്സവവുമായി ദുബായ് മലയാളം മിഷന്‍

ദുബായ്- കുട്ടികളുടെ പ്രവേശനോത്സവ മാതൃകയില്‍ പുതിയ അധ്യാപകര്‍ക്ക് പ്രവേശനോത്സവം ഒരുക്കി മലയാളം മിഷന്‍ ദുബായ് ചാപ്റ്ററിലെ അധ്യാപക പരിശീലനത്തിന്റെ രണ്ടാം ദിനം. ദുബായ് ചാപ്റ്ററിലെ പഠനകേന്ദ്രങ്ങളിലെ അധ്യാപകരായി പുതിയതായി കടന്നു വന്നവരെ പാട്ടും കവിതയും കളികളും നിറഞ്ഞ പഠന പ്രവര്‍ത്തനങ്ങളിലൂടെ സ്വാഗതം ചെയ്തുകൊണ്ട് പാഠ്യ പദ്ധതി പരിചയപ്പെടുത്തി മലയാളം മിഷന്‍ രജിസ്ട്രാര്‍ വിനോദ് വൈശാഖി പരിപാടി ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ സി.എന്‍.എന്‍. ദിലീപ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അംബുജം സതീഷ്, സെക്രട്ടറി പ്രദീപ് തോപ്പില്‍, അജ്മല്‍, സോണിയ, ഫിറോസിയ എന്നിവര്‍ പ്രസംഗിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മലയാളം മിഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ കണിക്കൊന്ന പാഠ പുസ്തകം അരുണിമയ്ക്കും അധ്യാപകരുടെ പരിശീലന പഠനപ്രവര്‍ത്തനങ്ങള്‍ മാഗസിന്‍ രൂപത്തിലാക്കി സുറൂര്‍ എന്ന പേരില്‍ പുതിയ അധ്യാപിക നൈമയ്ക്കും കൈമാറി. നാലു കോഴ്‌സുകളിലേക്കുമായി തയ്യാറാക്കിയ പാഠസൂത്രണരേഖ ദുബായ് ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് കൈമാറിക്കൊണ്ടാണ് പരിശീലന പരിപാടിക്ക് സമാപനം കുറിച്ചത്.    

സീനിയര്‍ അധ്യാപകര്‍ക്കുള്ള സൂര്യകാന്തി, ആമ്പല്‍ നീലക്കുറിഞ്ഞി പരിശീലനങ്ങളാണ് നടന്നത്. മലയാളം മിഷന്‍ ഭാഷാധ്യാപകനായ സതീഷ് കുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

Latest News