ബിഗ് ബോസില്‍ ശ്വേതയ്ക്ക് ഒരു ലക്ഷം, രഞ്ജിനിയ്ക്ക് 80,000 

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി നടി ശ്വേത മേനോന്‍.  ഷോയില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് 80000 രൂപയാണ് ഒരു ദിവസത്തെ പ്രതിഫലം.  മത്സരാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള പേരും പ്രശ്‌സ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിര്‍ണയിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി. ഹാസ്യ നടന്‍ അനൂപ് ചന്ദ്രന് 71000 രൂപയും ടെലവിഷന്‍ അവതാരകയും നടിയുമായ പേളിമാണിക്ക് 50000 രൂപയാണ് ദിവസേന ലഭിക്കുന്നത്. പേളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലനാണ്. 30000 രൂപയാണ് അര്‍ച്ചനയ്ക്ക് ലഭിക്കുന്നത്. പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ഹിമ ശങ്കറാണ്. 20,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസം ലഭിക്കുന്നത്. ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. മോഹന്‍ലാലാണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകനായി എത്തുന്നത്.

Latest News