ബാങ്കോക്ക് - മലയാളി താരം കിരണ്‍ ജോര്‍ജ് തായ്ലന്റ് ഓപണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലക്ഷ്യ സെന്നും ക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍ സയ്ന നേവാളും ലോക നാലാം നമ്പര്‍ ഡബ്ള്‍സ് ജോഡി സത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യവും തോറ്റു.
മലേഷ്യ മാസ്റ്റേഴ്സില്‍ മലയാളി താരം എ്ച്ച്.എസ്. പ്രണോയിയോട് ഫൈനലില്‍ പൊരുതിത്തറ്റ ചൈനയുടെ വെംഗ് ഹോംഗ് യാംഗിനെയാണ് കിരണ്‍ ജോര്‍ജ് അട്ടിമറിച്ചത് (21-11, 21-19). വെംഗ് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെയാണ് തോല്പിച്ചത്. ലക്ഷ്യയും ചൈനീസ് താരത്തെയാണ് തോല്പിച്ചത്, നാലാം സീഡ് ലി ഷി ഫെംഗിനെ (21-17, 21-15).
സത്വിക്-ചിരാഗ് സഖ്യം ഡബ്ള്‍സില്‍ ഇന്തോനേഷ്യയുടെ ബഗാസ് മൗലാന-മുഹമ്മദ് ശുഹൈബുല്‍ ഫിഖരി സഖ്യത്തോടാണ് തോറ്റത് (26-24, 11-21, 17-21). വനിതാ സിംഗിള്‍സില്‍ സയ്ന നേവാളിനെ ചൈനയുടെ ഹെ ബിംഗ് ജിയാവോയും (8-21, 13-21) അഷ്മിത ചാലിഹയെ മുന്‍ ലോക ഒന്നാം നമ്പര്‍ കരൊലൈന മാരിനും (11-21, 14-21) തോല്പിച്ചു.






