പാരിസ് - ഇന്ത്യന്‍ കൂട്ടുകെട്ടായ യുകി ഭാംബ്രിയും സാകേത് മയ്‌നേനിയും ചരിത്രത്തിലാദ്യമായി ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ ഗ്രാന്റ്സ്ലാം ആദ്യ റൗണ്ട് പിന്നിട്ടു. ആതിഥേയരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമായ ആര്‍തര്‍ റിന്‍ഡര്‍നേഷ്-എന്‍സൊ കൂവകോഡ് സഖ്യത്തെ അവര്‍ 6-3, 6-2 ന് തോല്‍പിച്ചു. അതേസമയം രോഹന്‍ ബൊപ്പണ്ണയുടെ പോരാട്ടം ആദ്യ വാരം പിന്നിടും മുമ്പെ അവസാനിച്ചു. മിക്‌സഡ് ഡബ്ള്‍സില്‍ നിന്ന് വിട്ടുനിന്ന് പുരുഷ ഡബ്ള്‍സില്‍ മാത്രം കേന്ദ്രീകരിച്ച രോഹന്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ആറാം സീഡുകളായ രോഹനും ഓസ്‌ട്രേലിയന്‍ കൂട്ടാളി മാത്യു എബ്ദനും 5-7, 6-7 (5-7) ന് ആതിഥേയരാ ഫാബിയന്‍ റീബോള്‍-സാദിയൊ ദൂംബിയ സഖ്യത്തോട് തോറ്റു.
ഇന്ത്യന്‍വെല്‍സിലും ദോഹയിലും കിരീടം നേടുകയും റോട്ടര്‍ഡാമിലും മഡ്രീഡിലും റണ്ണര്‍അപ്പാവുകയും ചെയ്ത രോഹനും എബ്ദനും വലിയ പ്രതീക്ഷയോടെയാണ് ഫ്രഞ്ച് ഓപണിനെത്തിയത്.
യുകി-സാകേത് ജോഡിക്ക് രണ്ടാം റൗണ്ടില്‍ വലിയ വെല്ലുവിളിയാണ്. ഒമ്പതാം സീഡ് സാന്‍ഡിയാഗൊ ഗോണ്‍സാലസ് (മെക്‌സിക്കൊ)-എഡ്വേഡ് റോജര്‍ വാസിലിന്‍ (സ്‌പെയിന്‍) സഖ്യത്തെയാണ് നേരിടേണ്ടത്.
ജീവന്‍ നെടുഞ്ചേഴിയന്‍-എന്‍. ശ്രീറാം ബാലാജി സഖ്യം ലക്കി ലൂസര്‍മാരായ മുഖ്യ റൗണ്ടില്‍ പ്രവേശിച്ചു. നേരത്തെ യോഗ്യത നേടിയ സഖ്യം പിന്മാറിയതിനെത്തുടര്‍ന്നാണ് ഇത്. ലിയാന്റര്‍ പെയ്‌സ്-മഹേഷ് ഭൂപതി ജോഡി രണ്ടു തവണയും ലിയാന്റര്‍-ലുക്കാസ് ലൂഹി സഖ്യം ഒരു തവണയും ഫ്രഞ്ച് ഓപണ്‍ നേടിയിട്ടുണ്ട്.






