ആസിഫ് അലി പത്താം വിവാഹ  വാര്‍ഷികം ആഘോഷിക്കുന്നു 

കണ്ണൂര്‍- ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പത്താം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുഹൃത്തുക്കള്‍ ഒന്നിച്ചുള്ളൊരു വീഡിയോ ആണ് ആസിഫ് തന്റെ പ്രൊഫൈലിലൂടെ ഷെയര്‍ ചെയ്തത്. ആസിഫ് കറുപ്പ് സ്യൂട്ട് അണിഞ്ഞപ്പോള്‍ ബേയ്ജ് നിറം ഗൗണ്‍ ആണ് സമയുടെ വേഷം. മക്കളായ ആദമിനെയും ഹയയെയും വീഡിയോയില്‍ കാണാം. ഗ്രോയിംഗ് ടുഗദര്‍ സിന്‍സ് 2013  എന്നാണ് ആസിഫ് വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്. പൊളിച്ചടുക്കി തലയും കുത്തി നിന്ന് എന്ന ഹാഷ് ടാഗോടെയാണ് ആസിഫ് വീഡിയോ പങ്കുവച്ചത്. ആസിഫിന്റെ സുഹൃത്തും താരങ്ങളായ ഗണപതിയും ബാലു വര്‍ഗീസും സഹോദരന്‍ അസ്‌കര്‍ അലിയും ആഘോഷങ്ങള്‍ക്ക് എത്തി. 2013ല്‍ ആണ് ആസിഫിന്റെയും സമയുടെയും വിവാഹം. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ആസിഫ് അലിയുടേതായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.

Latest News