Sorry, you need to enable JavaScript to visit this website.

എംബാപ്പെ പ്ലയര്‍ ഓഫ് ദ ഇയര്‍, സീസണിന്റെ ടീമില്‍ മെസ്സി

പാരിസ് - തുടര്‍ച്ചയായ നാലാം വര്‍ഷവും കീലിയന്‍ എംബാപ്പെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പ്ലയര്‍ ഓഫ് ദ ഇയറായി. 28 ഗോളുമായി ടോപ്‌സ്‌കോററായ എംബാപ്പെ പി.എസ്.ജിക്ക് തുടര്‍ച്ചയായ പതിനൊന്നാമത്തെ ലീഗ് കിരീടം നേടിക്കൊടുത്തിരുന്നു. തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് എംബാപ്പെ ടോപ്‌സ്‌കോററാവുന്നത്. പി.എസ്.ജിയുടെ തന്നെ സ്ലാറ്റന്‍ ഇബ്രഹിമോവിച് തുടര്‍ച്ചയായി മൂന്നു തവണ പ്ലയര്‍ ഓഫ് ദ ഇയറായ റെക്കോര്‍ഡാണ് എംബാപ്പെ തകര്‍ത്തത്. 
രണ്ടാം സ്ഥാനത്തെത്തിയ ലെന്‍സിന്റെ ഫ്രാങ്ക് ഹയ്‌സെ മികച്ച കോച്ചായി. മികച്ച ഗോളി ബ്രൈസ് സാംബ (ലെന്‍സ്), പി.എസ്.ജിയുടെ ലെഫ്റ്റ്ബാക്ക് നൂനൊ മെന്‍ഡസ് (യുവ താരം) എന്നിവര്‍ക്കാണ് മറ്റു ബഹുമതികള്‍. ടീം ഓഫ് ദ ഇയറില്‍ നാല് പി.എസ്.ജി കളിക്കാരുണ്ട്. എംബാപ്പെക്കും മെന്‍ഡസിനും പുറമെ അശ്‌റഫ് ഹകീമിയും ലിയണല്‍ മെസ്സിയും. 

യുവന്റസിന് തോല്‍പിച്ച്
മിലാന്‍ ചാമ്പ്യന്‍സ് ലീഗിന്

റോം - ഒലീവിയര്‍ ജിരൂവിന്റെ ഗോളില്‍ യുവന്റസിനെ 1-0 ന് കീഴടക്കിയ എ.സി മിലാന്‍ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യ നാലിലെത്തി. അടുത്ത ചാമ്പ്യന്‍സ് ലീഗ് സ്ഥാനം ഉറപ്പാക്കി. വിരസമായ കളിയിലെ ഏക ആവേശ നിമിഷമായിരുന്നു അത്. ഈ വര്‍ഷം ഇന്റര്‍ മിലാനോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനലിലാണ് എ.സി മിലാന്‍ പുറത്തായത്. 
ചാമ്പ്യന്മാരായ നാപ്പോളിക്കൊപ്പം ഇന്റര്‍ മിലാന്‍, ലാസിയൊ ടീമുകളും അടുത്ത ചാമ്പ്യന്‍സ് ലീഗ് കളിക്കും. 

Latest News