Sorry, you need to enable JavaScript to visit this website.

ചെല്‍സിയെ കരകയറ്റാന്‍ അര്‍ജന്റീനക്കാരന് കഴിയുമോ?

ലണ്ടന്‍ - കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുക ചെലവിട്ട് കളിക്കാരെ കൊണ്ടുവന്നിട്ടും നിരാശപ്പെടുത്തിയ ചെല്‍സിയെ ഉടച്ചുവാര്‍ക്കാന്‍ പരിശീലകനായി മൗറിസിയൊ പോചറ്റിനോയെ നിയമിച്ചു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. ചെല്‍സിയുടെ ലണ്ടന്‍ വൈരികളായ ടോട്ടനം നാലു വര്‍ഷം മുമ്പ് പുറത്താക്കിയ ശേഷം അര്‍ജന്റീനക്കാരന്റെ പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവാണ് ഇത്. 2022 ജൂലൈയില്‍ പി.എസ്.ജി പുറത്താക്കിയ ശേഷം അമ്പത്തൊന്നുകാരന്‍ പണിയില്ലാതെ നില്‍ക്കുകയായിരുന്നു. 
ടോഡ് ബോലിയും ബഹ്ദാദ് ഇഖ്ബാലിയും ക്ലബ്ബ് ഏറ്റെടുത്ത ശേഷം തോമസ് ടുഹേലിനെയും പിന്‍ഗാമി ഗ്രഹാം പോട്ടറെയും ചെല്‍സി പുറത്താക്കിയിരുന്നു. താല്‍ക്കാലിക കോച്ചായി ഫ്രാങ്ക് ലംപാഡിനെ തിരിച്ചുകൊണ്ടുവന്നിട്ടും ചെല്‍സിയുടെ സ്ഥിതി മെച്ചപ്പെട്ടില്ല. ലോകകപ്പിനു ശേഷം സ്‌പെയിന്‍ പുറത്താക്കിയ ലൂയിസ് എന്റിക്കെ, ബയേണ്‍ മ്യൂണിക്കില്‍ നിന്ന് പടിയിറക്കപ്പെട്ട ജൂലിയന്‍ നാഗല്‍സ്മാന്‍ എന്നിവരെയും ചെല്‍സി പരിഗണിച്ചിരുന്നു. 
കഴിഞ്ഞ ദിവസം അവസാനിച്ച സീസണില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ചെല്‍സി. 1996 ലാണ് അവസാനം അവര്‍ താഴെ പകുതിയില്‍ സീസണ്‍ അവസാനിപ്പിച്ചത്. എഫ്.എ കപ്പിലും ഇംഗ്ലിഷ് ലീഗ് കപ്പിലും മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് പുറത്തായി. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മഡ്രീഡിന് മുന്നില്‍ വീണു. 

Latest News