Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് ഓപണ്‍: സകാരി പുറത്ത്, കൂവലുകള്‍ക്കിടെ സബലെങ്ക ജയിച്ചു

പാരിസ് - വനിതാ എട്ടാം സീഡ് മരിയ സക്കാരി ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ഗ്രീക്കുകാരിയെ കരൊലൈന മുചോവ 7-6 (7-5), 7-5 ന് തോല്‍പിച്ചു. ഇരുപത്തൊമ്പതാം സീഡ് ചൈനയുടെ ഷാംഗ് ഷുവായിയെ 6-1, 6-1 ന് പോളണ്ടുകാരി മഗ്ദലീന ഫ്രഞ്ച് തകര്‍ത്തുവിട്ടു. ഇരുപത്തൊന്നാം സീഡ് മഗ്ദലീന ലിനെറ്റിനെ ലൈല ഫെര്‍ണാണ്ടസ് മൂന്നു സെറ്റില്‍ തോല്‍പിച്ചു. പുരുഷ വിഭാഗത്തില്‍ ഡാനിയേല്‍ ഇവാന്‍സും ആദ്യ റൗണ്ട് കടന്നില്ല. ഓസ്‌ട്രേലിയയുടെ തനാക്കി കോക്കിനാസിനോട് 6-4, 6-4, 6-4 ന് തോറ്റു. 
ബെലാറൂസുകാരിയായ രണ്ടാം സീഡ് അരീന സബലെങ്കയെ ഹസ്തദാനം ചെയ്യാന്‍ ഉക്രൈന്‍കാരി മാര്‍ത്ത കോസ്റ്റിയൂക് വിസമ്മതിച്ചു. അതൊന്നും സബലെങ്കയെ ബാധിച്ചില്ല. 6-3, 6-2 ന് സബലെങ്ക ജയിച്ചു. സബലെങ്കയുടെ മുഖത്തു പോലും നോക്കാതെ നടന്നു നീങ്ങിയ കോസ്റ്റിയൂകിനെ കാണികള്‍ കൂവി വിളിച്ചു. 
 

Latest News