Sorry, you need to enable JavaScript to visit this website.

അൻഷി എന്ന ഭാഗ്യം-ഉമ്മയുടെ വാക്കുകൾ

ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു മകളുടെ ഉമ്മയാകാൻ സാധിക്കുന്നു എന്നത് തന്റെ ഭാഗ്യമായാണ് അൻഷിയുടെ ഉമ്മ ഷംല പറയുന്നത്. അൻഷിയെ പ്രസവിച്ചപ്പോൾ തന്നെ കാഴ്ച്ചക്ക് പ്രശ്‌നമുണ്ടായിരുന്നു. പ്രസവം കഴിഞ്ഞ ഉടൻ അൻഷിയും ഷംലയും വെവ്വേറെ മുറികളിലായിരുന്നു. അൻഷി ഐ.സി.യുവിലും ഷംല പ്രസവാന്തര വാർഡിലും. ഉപ്പ സഈദാണ് ഇസ്ലാമിക ചരിത്രത്തിലെ കാഴ്ച പരിമിതിയുള്ള മഹാൻമാരെ പറ്റി എന്നോട് പറഞ്ഞത്. അവരിലൂടെ ജനിച്ച ചരിത്രത്തെ പറ്റി ഓർമ്മിപ്പിച്ചു. 
വളരെ പതുക്കെ, സമയമെടുത്താണ് അൻഷിക്ക് കാഴ്ചയില്ലെന്ന വിവരം പറഞ്ഞത്. പക്ഷെ, ഉപ്പ ഓതിത്തന്ന സമാധാന വാക്കുകൾ എന്നെ തണുപ്പിച്ചു. ആ തണുപ്പാണ് ഇപ്പോഴും അൻഷിയിലൂടെ എന്നെ വന്നു പൊതിയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അൻഷിയുടെ കഴിവുകളെ പറ്റി മനസിലാക്കാൻ സാധിച്ചു. തീരെ ചെറിയ പ്രായത്തിൽ തന്നെ അൻഷി എണ്ണാൻ പഠിച്ചു. 
ഒരിക്കൽ കേട്ടാൽ പിന്നീടൊരിക്കലും മറക്കാനാകാത്ത വിധം എല്ലാ വാക്കുകളും വാചകങ്ങളും അവൾ ഹൃദിസ്ഥമാക്കി. അൻഷി എനിക്കും കുടുംബത്തിനും ഭാഗ്യമാണ്- ഷംല പറയുന്നു. 

Latest News