Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ നടനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച്  ആലോചിക്കുന്നത് പോലും സൗന്ദര്യയ്ക്ക് പേടിയായിരുന്നു 

ചെന്നൈ-തെന്നിന്ത്യന്‍ സിനിമാ ലോകത്തെ റാണിയായിരുന്നു ഒരു കാലത്ത്  സൗന്ദര്യ. 2004 ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നടി മരിച്ചത് ഏവര്‍ക്കും ഞെട്ടലായിരുന്നു. തെലുങ്ക് സിനിമാ ചരിത്രത്തില്‍ സാവിത്രിക്ക് ശേഷം ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട നടിയാണ് സൗന്ദര്യ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ സൗന്ദര്യ തിളങ്ങി. ചില ഹിന്ദി സിനിമകളിലും സൗന്ദര്യ അഭിനയിച്ചു. മലയാളത്തില്‍ കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിലാണ് ശ്രദ്ധേയ വേഷം സൗന്ദര്യ ചെയ്തത്.  മരണത്തിന് ഒരു വര്‍ഷം മുമ്പാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ജിഎസ് രഘുവിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. സൗന്ദര്യയെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറ് ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 'ലൈം ലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സൗന്ദര്യ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അവരെക്കുറിച്ച് ഗോസിപ്പുകളില്ല, പ്രണയമില്ല. വീട്ടുകാര്‍ കല്യാണം ആലോചിച്ചു. പയ്യനെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. കല്യാണം നടന്നു. കല്യാണം കഴിഞ്ഞാല്‍ മാര്‍ക്കറ്റ് ഇടിയുമെന്ന് എല്ലാവരും ആശങ്കപ്പെട്ടു. എന്നാല്‍ അത് കുഴപ്പമില്ല, എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് മുഖ്യം, ചെറുക്കനെ ഇഷ്ടപ്പെട്ടെന്നുമാണ് സൗന്ദര്യ പറഞ്ഞത്' സൗന്ദര്യ പാവപ്പെട്ടവര്‍ക്ക് ഒരുപാട് സഹായം ചെയ്യുമായിരുന്നു. ഇത് വലിയ തോതില്‍ സംസാര വിഷയമായപ്പോഴാണ് അവര്‍ക്ക് രാഷ്ട്രീയത്തിലേക്ക് ക്ഷണം വരുന്നതെന്ന് ചെയ്യാര്‍ ബാലു വ്യക്തമാക്കി. രണ്ട് തവണ അവരുടെ അഭിമുഖം ഞാനെടുത്തിട്ടുണ്ട്. വളരെ ശാന്തയായ പെണ്‍കുട്ടിയാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കും. ഗോസിപ്പുകള്‍ ഇഷ്ടമില്ലാഞ്ഞ നടിയായിരുന്നു.'വിജയ്കാന്തിനൊപ്പം അഭിനയിക്കാന്‍ സൗന്ദര്യ മടിച്ചിരുന്നു. വിജയ്കാന്തിനെക്കുറിച്ച് ആരോ മോശമായി പറഞ്ഞതവര്‍ കേട്ടിരുന്നു. ദേഷ്യം വരും, ശരിയായില്ലെങ്കില്‍ അടിക്കും എന്നൊക്കെ. അതിനാല്‍ വിജയ്കാന്തിന്റെ സിനിമ വേണ്ടെന്ന് സൗന്ദര്യ പറഞ്ഞു. എന്താണ് ഈ പെണ്‍കുട്ടിയുടെ പ്രശ്‌നമെന്ന് വിജയ്കാന്ത് കരുതി. പ്രൊഡ്യൂസര്‍ നിര്‍ബന്ധിച്ചാണ് തവസി എന്ന സിനിമയില്‍ വിജയ്കാന്തിനൊപ്പം സൗന്ദര്യ അഭിനയിച്ചത്'


 

Latest News