സഞ്ജു ഓണ്‍ലൈനില്‍ ചോര്‍ന്നു 

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സഞ്ജു ഓണ്‍ലൈനില്‍ ചോര്‍ന്നു. സഞ്ജുവിന്റെ ടൊറന്റ് ഡൗണ്‍ലോഡ് ലിങ്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റും പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീയേറ്ററിലെത്തിയ ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ ഇടംപിടിച്ചത് ബിസിനസ്സിനെ ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറക്കാര്‍. ചോര്‍ന്നതായുള്ള വിവരം വൈറലായതോടെ പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രണ്‍ബീര്‍ ആരാധകര്‍ രംഗത്തെത്തി. ചിത്രം തീയേറ്ററുകളില്‍ തന്നെ കാണണമെന്നാണ് ഇവരുടെ അപേക്ഷ. സഞ്ജുവിന്റെ ടൊറന്റ് ലിങ്കുകള്‍ പങ്കുവെയ്ക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ചിത്രം ചോര്‍ന്നതായി പ്രചരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്‍ ആരാധകരാണെന്നും ആരോപണമുണ്ട്. 
സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കിയൊരുക്കിയ പുതിയ ചിത്രമാണ് സഞ്ജു. വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ജയ് ദത്തിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തായി എത്തുന്നുത്. 

 

Latest News