സിനിമ -സീരിയല്‍ നടന്‍  സിപി പ്രതാപന്‍ അന്തരിച്ചു

കൊച്ചി- പ്രശ്സത സിനിമ സീരിയല്‍ നടന്‍ സിപി പ്രതാപന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.  
സിപി പ്രതാപന്‍ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച സ്വര്‍ണകിരീടം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാന്ത്രികക്കുതിര എന്നിവ ശ്രദ്ധേയം. കൂടാതെ തച്ചിലേടത്ത് ചുണ്ടനില്‍ അദ്ദേഹം അഭിനയിച്ച കഥാപാത്രം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.

Latest News