Sorry, you need to enable JavaScript to visit this website.

പ്രണോയ്, സിന്ധു സെമിഫൈനലില്‍

ക്വാലാലംപൂര്‍ - മലയാളി താരം എച്ച്.എസ് പ്രണോയിയും മുന്‍ ലോക ചാമ്പ്യന്‍ പി.വി സിന്ധുവും മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ സെമി ഫൈനലിലെത്തി. രണ്ടു പേരും അതിശക്തമായ മൂന്നു ഗെയിം പോരാട്ടം അതിജീവിക്കുകയായിരുന്നു. എന്നാല്‍ കിഡംബി ശ്രീകാന്ത് മൂന്നു ഗെയിമില്‍ തോറ്റ് പുറത്തായി. 
ചൈനയുടെ ഷാംഗ് യി മാനെയാണ് സിന്ധു ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തോല്‍പിച്ചത്. ഒന്നേ കാല്‍ മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 21-16, 13-21, 22-20 നായിരുന്നു ജയം. പ്രണോയ് 25-23, 18-21, 21-18 ന് ജപ്പാന്റെ കെന്‍ഡ നിഷിമോതോയെ തോല്‍പിച്ചു. ഇന്തോനേഷ്യയുടെ ക്രിസ്റ്റിയന്‍ അദിനാതയോടാണ് ശ്രീകാന്ത് 21-16, 16-21, 11-21 ന് തോറ്റത്. പാരിസ് ഒളിംപിക്‌സിന്റെ ക്വാളിഫയിംഗ് ടൂര്‍ണമെന്റ് കൂടിയാണ് ഇത്.
 

Latest News