ബ്യൂണസ്‌ഐറിസ് - ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത ആറു ഗോളിന് തകര്‍ത്ത ബ്രസീല്‍ അണ്ടര്‍-20 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതയുയര്‍ത്തി. ഇറ്റലിയെ 2-0 ന് അട്ടിമറിച്ച നൈജീരിയയാണ് ബ്രസീലുള്‍പെടുന്ന ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്ത്. നൈജീരിയയും ബ്രസീലുമായാണ് അവസാന ഗ്രൂപ്പ് മത്സരം. ഗോള്‍വ്യത്യാസമായിരിക്കും രണ്ട് നോക്കൗട്ട് ടീമുകളെ നിശ്ചയിക്കുക. ബ്രസീല്‍ ആദ്യ കളിയില്‍ ഇറ്റലിയോട് 2-3 ന് തോറ്റിരുന്നു.
ഡൊമിനിക്കക്കെതിരെ സാവിയൊ (37ാം മിനിറ്റ്) മാര്‍ക്കോസ് ലിയനാഡൊ (38), ജീന്‍ (57), ജിയോവാനി (82), മാര്‍ലോണ്‍ ഗോമസ്, മാത്യുസ് മാര്‍ടിന്‍സ് (ഇഞ്ചുറി ടൈം) എന്നിവര്‍ ഗോളടി്ചചു.
ഇറ്റലിക്കെതിരെ സാലിം ലവാലിന്റെ ഡൈവിംഗ് ഹെഡറാണ് നൈജീരിയക്ക് ലീഡ് സമ്മാനിച്ചത്. അറുപത്തൊന്നാം മിനിറ്റില്‍. ഇഞ്ചുറി ടൈമില്‍ ജൂഡ് സണ്‍ഡെ രണ്ടാമത്തെ ഗോളടിച്ചു. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗാലിനെ ഇസ്രായില്‍ 1-1 ന് തളച്ചു. അവസാന മത്സരത്തില്‍ കൊളംബിയയെ തോല്‍പിച്ചില്ലെങ്കില്‍ സെനഗാല്‍ പുറത്താവും.