ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ച ഷാനവാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ദോഹ- ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ എറണാകുളം മട്ടാഞ്ചേരി കൊച്ചങ്ങാടി യാക്കനക്കാട് ഹുസൈന്റെയും ഷാഹിദയുടെയും മകന്‍ ഷാനവാസ് ഹുസൈന്‍ (35) ആണ് മരിച്ചത്.  
കൊച്ചിയില്‍ ഹോട്ടല്‍ ബിസിനസ് ചെയ്യുകയായിരുന്ന ഷാനവാസ് രണ്ടാഴ്ച മുമ്പാണ് ഭാര്യക്കും മകനുമൊപ്പം ബന്ധുക്കളെ സന്ദര്‍ശിക്കാനായി ഹയ്യാ വിസയില്‍ ദോഹയിലെത്തിയത്. ഖത്തറില്‍നിന്ന് സൗദി അറേബ്യയില്‍ പോയി ഉംറ നിര്‍വഹിക്കുകയും ചെയ്തിരുന്നു.
മൂന്നു ദിവസം മുമ്പാണ് താമസ സ്ഥലത്ത് കുഴഞ്ഞു വീണത്. തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.  ഭാര്യ: സബീന. മുഹമ്മദ് ആദം ഏക മകനാണ്.
സഹോദരങ്ങള്‍: ഷബാന റിയാസ്, ഷിജിന അന്‍വര്‍. കള്‍ച്ചറല്‍ ഫോറം റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ്  മൃതദേഹം നാട്ടിലെത്തിച്ചത്.  മട്ടാഞ്ചേരി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

 

Latest News