മോഹന്‍ലാലിന്റെ ഡ്രാമ ആഗസ്റ്റ് 24ന് 

ലോഹത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഡ്രാമ. ചിത്രത്തില്‍ വ്യത്യസ്തമായൊരു ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. കണ്ണട വെച്ചുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.  ചിത്രം ആഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആണ്. ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എന്‍!. പി, എന്‍! കെ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് സേതുവാണ് അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവിന്റെ മകനായ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണും ഷാലിന്‍ സോയയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ റിലീസാണ് ചിത്രം ചിത്രം തീയറ്ററുളിലെത്തിക്കുക.
 

Latest News