പ്രിയ വാര്യര്‍ നായികയായ  മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു.

അഡാര്‍ ലവിലെ പാട്ട് സീനിലെ കണ്ണിറുക്കലിലൂടെ ആഗോള പ്രശസ്തയായ പ്രിയ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ വിലയിരുത്തുന്നത്. മാത്രമല്ല പ്രിയയുടെ അഭിനയത്തിലും നിര്‍മ്മാതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. പരസ്യത്തിലെ രംഗം ചിത്രീകരിക്കാന്‍ പ്രിയയ്ക്കു വേണ്ടി 35 ടേക്കുകള്‍ എടുത്തതായി നിര്‍മ്മാതാക്കളോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രിയയുടെ അഡാര്‍ ലവിലെ പാട്ട് സീനിലെ കണ്ണിറുക്കല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്ക് പ്രിയ കടന്നത്. ഇതിനെ തുടര്‍ന്നാണ് പ്രിയ മഞ്ചിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. 20 ലക്ഷം രൂപ പ്രതിഫലമായി വാങ്ങിയ പ്രിയയുടെ പരസ്യം നിരവധി ഭാഷകളില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.അതേസമയം ,ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയിലാണ്. പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം സംവിധായകന്‍ നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്

Latest News