കൊച്ചി- ഷാജഹാന്‍ ഫിലിം ഇന്റര്‍നാഷണലിന് വേണ്ടി ഷാജി യൂസഫ് കഥയും തിരക്കഥയും എഴുതി നിസാമുദീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിളയാട്ടം. ധനുപ് സുജന്‍ ക്രിസ്റ്റഫര്‍, ഷാന്‍ റഹ്മാന്‍, സാജു കൊടിയന്‍, ഷാജി യൂസഫ്, മുനീര്‍ അഷ്റഫ്, പുതുമുഖം ദേവു, ബിന്ദു അനീഷ്, കുളപ്പുള്ളി ലീല, അര്‍ച്ചന, രമ്യ, ഷര്‍ഗില്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ക്യാമറ- സാലി മുഹമ്മദ്, സംഗീതം- രഞ്ജിത്, കലാ സംവിധാനം- സലാം, മുനീര്‍, എഡിറ്റിംഗ്- നിസാമുദീന്‍. ചിത്രീകരണം പൂര്‍ത്തിയായ സിനിമ യുടെ റീ- റിക്കോര്‍ഡിങ് ജോലികള്‍ നടന്നു വരുന്നു.






