മഞ്ജുവുമായി പിണങ്ങിയിട്ടേ ഇല്ല,  മോളതിന് ക്ഷമിക്കട്ടെ-കൈതപ്രം 

പയ്യന്നൂര്‍-ദിലീപിനും മഞ്ജുവിനുമെതിരെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ദിലീപ് ഗുരുത്വക്കേട് കാണിച്ചെന്നും നടന്റെ സിനിമയില്‍ ഗാനരചയിതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയെന്നമായിരുന്നു അദ്ദേഹം പറഞ്ഞത്.സല്ലാപം സിനിമയുടെ സെറ്റില്‍ മഞ്ജു ഒരു ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി പോയെന്നാണ് കൈതപ്രം പറഞ്ഞത്. പ്രൊഡക്ഷന്‍ മാനേജരായ പയ്യനൊപ്പമാണ് മഞ്ജു പോയത്. അവന്‍ പ്രൊഡ്യൂസറാണെന്ന് മഞ്ജു തെറ്റിദ്ധരിച്ച് കാണും. മഞ്ജുവിനെ തിരിച്ച് കൊണ്ട് വന്ന് ഉപദേശിച്ച് ശരിയാക്കുകയായിരുന്നെന്നും കൈതപ്രം അന്ന് വെളിപ്പെടുത്തിയിരുന്നു. സഫാരി ടിവിയിലെ പ്രോഗ്രാമില്‍ വെച്ചായിരുന്നു കൈതപ്രത്തിന്റെ ഈ പരാമര്‍ശം.ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ചും ദിലീപിനെക്കുറിച്ചും പറഞ്ഞ വാക്കുകളെക്കുറിച്ച് വീണ്ടും പറഞ്ഞിരിക്കുകയാണ് മനോരമയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു അഭിമുഖത്തില്‍ അപ്പോഴുള്ള മൂഡില്‍ ഞാന്‍ പറഞ്ഞിരിക്കാം. പക്ഷെ അത്കൊണ്ട് ജന്മം മുഴുവന്‍ ഇവരോട് വിരോധമാണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഒരിക്കലും ഇല്ല. ദിലീപുമായും പൃഥിരാജുമായില്ല. മഞ്ജുവിനെ പറ്റി ഞാനേതോ അഭിമുഖത്തില്‍ പറഞ്ഞെന്ന് പറഞ്ഞ് ഭയങ്കര ബഹളം'
എനിക്ക് മഞ്ജു എന്റെ മകളെപ്പോലെയാണ്. ചിലപ്പോള്‍ സന്ദര്‍ഭവശാല്‍ എന്തെങ്കിലും പറഞ്ഞിരിക്കാം. മഞ്ജുവുമായി ഞാന്‍ പിണങ്ങിയിട്ടേ ഇല്ല. അന്നെന്തോ സന്ദര്‍ഭവശാല്‍ സല്ലാപത്തിലെ എന്തോ കാര്യം പറഞ്ഞു. അല്ലാതെ ഞാന്‍ ഒരിക്കലും അവരെ കുറ്റം പറഞ്ഞിട്ടില്ല. എന്റെ മോളതിന് ക്ഷമിക്കട്ടെ,' കൈതപ്രം പറഞ്ഞു.

Latest News