കൊച്ചി- പ്രമുഖ താരങ്ങളായ രമേഷ് തിലക്, നിശാന്ത് സാഗര്‍, ആഗ്‌നസ് ജീസ, അലക്‌സാന്ദ്ര ജോണ്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏഥന്‍ഫ്‌ലിക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് സജിന്‍ കെ. സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'മാസ്‌ക്വറേഡ്' എന്ന വെബ് സീരീസ് എം. എക്സ് പ്ലയെറില്‍ റിലീസായി. മലയാളത്തിന് പുറമേ അഞ്ച് എപ്പിസോഡുകളിലായി 'ബെനക്കാബ്' എന്ന പേരില്‍ ഹിന്ദിയിലും തെലുങ്കിലും തമിഴിലും മൊഴിമാറ്റം ചെയ്തിട്ടുമുണ്ട്.
അജയ് ബാലചന്ദ്രനും ശരത് ജിനരാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മര്‍ഡര്‍ മിസ്റ്ററി ഗണത്തിലുള്ള വെബ് സീരീസിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.
വ്യത്യസ്തമായ കഥാഗതിയും ടൈം ലൂപ്പുകളും ഉപയോഗിച്ചിട്ടുള്ള സീരീസില്‍ വേഷമിടുന്നത് രമേഷ് തിലക്, നിശാന്ത് സാഗര്‍, ആഗ്‌നസ് ജീസ, അലസാന്ദ്ര ജോണ്‍സണ്‍, നമൃത രാജേഷ്, ശ്യാം മോഹന്‍, അലീന ട്രീസ ജോര്‍ജ്ജ്, അനിരുദ്ധ് പവിത്രന്‍ എന്നിവരാണ്. ക്യാമറ: ഹരികൃഷ്ണന്‍ ലോഹിതദാസ്, എഡിറ്റര്‍: ഫിന്‍ ജോര്‍ജ്, പി. ആര്‍. ഒ: പി. ശിവപ്രസാദ്.