Sorry, you need to enable JavaScript to visit this website.

കുറച്ചു കാലം കഴിഞ്ഞാല്‍ പ്രിയ താരങ്ങള്‍  ഇങ്ങനെ; എ ഐ ചിത്രങ്ങള്‍ വൈറല്‍

മുംബൈ-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സമീപ വര്‍ഷങ്ങളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. ഇവയുടെ സാദ്ധ്യതകളും അനന്തമാണ്. അതിനാല്‍ തന്നെ എ ഐയുടെ സഹായത്തോടെ കലാകാരന്മാര്‍ നിര്‍മിക്കുന്ന സൃഷ്ടികള്‍ കണ്ട് ദിവസവും സൈബര്‍ ലോകം അമ്പരന്ന് പോകാറുണ്ട്.അത്തരത്തില്‍ ഇപ്പോഴിതാ എ ഐ ഉപയോഗിച്ച് സൃഷ്ടിച്ച ബോളിവുഡ് നടിമാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, കത്രീന കൈഫ്, ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക ചോപ്ര എന്നി താരങ്ങളുടെ വയസായ ചിത്രങ്ങളാണ് എ ഐയുടെ സഹായത്തോടെ നിര്‍മിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ലൈക്കും കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. സഹിദ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
 

Latest News