ആര്യന്‍ ഖാനെ രക്ഷപ്പെടുത്താന്‍ 25 കോടി ചോദിച്ചു; സമീര്‍ വാങ്കഡെയെ നാളെ ചോദ്യം ചെയ്യും

മുംബൈ- ബോളിവുഡ് സൂപ്പര്‍ താരം  ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ കുടുക്കാതിരിക്കാന്‍ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെക്ക് സിബിഐ സമന്‍സ്.  വാങ്കഡെയെ വ്യാഴാഴ്ച മുംബൈയില്‍ സി.ബി.ഐ ചോദ്യം ചെയ്യും. 2021 ല്‍ മയക്കുമരുന്നിനായി ക്രൂയിസ് കപ്പലില്‍ റെയ്ഡ് നടത്തിയപ്പോള്‍ സമീര്‍ വാങ്കഡെ എന്‍സിബിയുടെ മുംബൈ സോണല്‍ മേധാവി ആയിരുന്നു.
ആര്യന്‍ ഖാനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടെന്നും ഒടുവില്‍ 18 കോടി രൂപയ്ക്ക് ധാരണ ആയെന്നുമാണ് കേസ്. ദേശസ്‌നേഹി ആയതിനാലാണ് തനിക്കെതിരായ നീക്കമെന്നാണ് സമീര്‍ വാങ്കഡെയുടെ പ്രതികരണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News