Sorry, you need to enable JavaScript to visit this website.

പണം അമിതമായി ചെലവഴിച്ചു; പ്രവാസി ഭര്‍ത്താവ് നാട്ടിലെത്തുംമുമ്പ് കവര്‍ച്ചക്കഥയുണ്ടാക്കി യുവതി

പാല്‍ഘര്‍- മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍  ഒരു വീട്ടില്‍ നടന്ന കവര്‍ച്ച അന്വേഷിച്ച പോലീസ് പരാതിക്കാരിയുടെ കള്ളക്കഥ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന പണം ചെലവഴിച്ച സ്ത്രീ ഭര്‍ത്താവ് പിടികൂടുന്നതില്‍നിന്ന് രക്ഷപ്പെടാനാണ് ഇല്ലാത്ത കവര്‍ച്ചക്കഥ മെനഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവ് തന്നെ ശകാരിക്കുമെന്ന് യുവതി ഭയപ്പെട്ടിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ മാസം ഒമ്പതിനാണ് വസായ് പ്രദേശത്ത് താമസിക്കുന്ന 38 കാരി മണിക്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അജ്ഞാതരായ ചിലര്‍ വീട്ടില്‍ അതിക്രമിച്ച് കയറി 10.3 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും അപഹരിച്ചെന്നായിരുന്നു പരാതിയെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സഹുരാജ് രണവരെ പറഞ്ഞു.
പോലീസ് അന്വേഷണ സംഘം ലഭ്യമായ രഹസ്യ വിവരങ്ങളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍വാസി ഉള്‍പ്പെടെ രണ്ട് പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
വിദേശത്തായിരുന്ന ഭര്‍ത്താവ് അയച്ച പണമെല്ലാം ചിലവഴിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുവതിയുടെ ഭര്‍ത്താവ് ഉടന്‍ മടങ്ങിയെത്തുമെന്നതിനാല്‍ ചെലവഴിച്ച പണത്തിന്റെ കണക്ക് നല്‍കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് കേസില്‍ അറസ്റ്റിലായ അയല്‍വാസിയുടെ സഹായത്തോടെ കവര്‍ച്ച നാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
വിലപിടിപ്പുള്ള വസ്തുക്കള്‍ യുവതി വിരാറിലുള്ള സഹോദരന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചു. പോലീസ് സംഘം അവിടെയെത്തി പണവും ആഭരണങ്ങളും  പിടിച്ചെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News