അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ ഭര്‍ത്താവ് കൊന്നതാണ്; അഞ്ജുവിന്റെ അച്ഛന്‍

തിരുവനന്തപുരം- പുത്തന്‍ തോപ്പില്‍ യുവതിയും ഒന്‍പത് മാസം പ്രായമായ കുഞ്ഞും തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതിയുടെ അച്ഛന്‍ പ്രമോദ്. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീകൊളുത്തി കൊന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഭര്‍ത്താവ് രാജു ടോസഫ് ടിന്‍സിലിയുടെ വിവാഹേതര ബന്ധത്തെ അഞ്ജു പലതവണ ചോദ്യം ചെയ്തിരുന്നുവെന്ന് പ്രമോദ് പറഞ്ഞു.
തങ്ങളുടെ മുന്നില്‍ വെച്ച് രാജു ജോസഫ് മകളെ മര്‍ദ്ദിച്ചിരുന്നു. നിരന്തരം മര്‍ദ്ദിക്കുന്നതായി അഞ്ജു തന്നെ തങ്ങളോട് പലതവണ പറയുകയും ചെയ്തിരുന്നു. സമ്പാദ്യം മുഴുവന്‍ ചെലവഴിക്കേണ്ടി വന്നാലും കേസ് നടത്തുമെന്ന് പ്രമോദ് പറഞ്ഞു.
അഞ്ജുവിനെയും മകനെയും കഴിഞ്ഞ ദിവസം വൈകിട്ടാണ് ഏഴ് മണിയോടെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒമ്പത് മാസം പ്രായമായ മകന്‍ ഡേവിഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. ഒന്നര വര്‍ഷം മുമ്പാണ് അഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. വെങ്ങാനൂര്‍ സ്വദേശിയാണ് അഞ്ജു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News