മെട്രോയില്‍ സ്വയംഭോഗം ചെയ്തയാളെ പിടികൂടാന്‍ ചിത്രം പുറത്തുവിട്ട് പോലീസ്

ന്യൂദല്‍ഹി-ദല്‍ഹി മെട്രോയില്‍ പരസ്യമായി സ്വയംഭോഗം ചെയ്തയാളെ പിടികൂടാനായി ചിത്രം പുറത്തുവിട്ട് ദല്‍ഹി പോലീസ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ പോലീസിന് കൈമാറണമെന്നും വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ മാസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുള്ള യാത്രക്കാര്‍ എഴുന്നേറ്റ് മാറുകയായിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച വ്യക്തിയോ മറ്റ് യാത്രക്കാരോ പ്രതിയെ ചോദ്യം ചെയ്തിരുന്നില്ല.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പോലീസിന് നോട്ടീസ് നല്‍കിയിരുന്നു. പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതിയുടെ പ്രവൃത്തി അറപ്പുളവാക്കുന്നതാണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

 

Latest News