ലോകകപ്പില്‍ ഒരു ടീമിനും തോല്‍വി ഇത്ര ആഹ്ലാദം നല്‍കിയിട്ടുണ്ടാവില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവര്‍ ബെല്‍ജിയത്തോട് 0-1 ന് തോല്‍ക്കുകയായിരുന്നു. ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി. എന്നാല്‍ ബെല്‍ജിയത്തെക്കാള്‍ മികച്ച പാതയാണ് ഇനി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്.
ഇംഗ്ലണ്ട് പ്രി ക്വാര്‍ട്ടറില്‍ കൊളംബിയയെ നേരിടും. ക്വാര്‍ട്ടറിലെത്തുകയാണെങ്കില്‍ സ്വിറ്റ്‌സര്‍ലന്റോ സ്വീഡനോ ആയിരിക്കും എതിരാളികള്‍. സെമിയിലെത്തുകയാണെങ്കില്‍ ഡെന്മാര്‍ക്കോ ക്രൊയേഷ്യയോ സ്‌പെയിനോ റഷ്യയോ ആയിരിക്കും ഇംഗ്ലണ്ടിന് മുന്നില്‍.
അതേസമയം ഗ്രൂപ്പ് ചാമ്പ്യന്മാരായ ബെല്‍ജിയത്തിന് പ്രി ക്വാര്‍ട്ടറില്‍ ജപ്പാനുമായി ഏറ്റുമുട്ടണം. ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടേണ്ടി വരിക ബ്രസീല്‍-മെക്‌സിക്കൊ മത്സരത്തിലെ വിജയികളെയാണ്. സെമിയിലെത്തുകയാണെങ്കില്‍ ഫ്രാന്‍സ്, അര്‍ജന്റീന, ഉറുഗ്വായ്, പോര്‍ചുഗല്‍ ടീമുകളിലൊന്നിനെ നേരിടണം. യഥാര്‍ഥത്തില്‍ ബെല്‍ജിയം ജയിച്ചു കുടുങ്ങി.