ഷാര്‍ജയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി പതിനേഴാം നിലയില്‍നിന്ന് വീണ് മരിച്ചത് ആത്മഹത്യ

ഷാര്‍ജ- ഷാര്‍ജയിലെ അല്‍ നഹ്ദ ഏരിയയില്‍ 13 വയസ്സുള്ള ഇന്ത്യന്‍ പെണ്‍കുട്ടി തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ 17ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. പെണ്‍കുട്ടി ബാല്‍ക്കണയില്‍നിന്ന് സ്വയം ചാടി മരിച്ചതാണെന്ന് ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസ് അന്വേഷണത്തിലാണ് ഇതൊരു ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ടവറിന്റെ 17ാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കടുകൈക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനാണ് അന്വേഷണം.
പെണ്‍കുട്ടി സാധാരണ ജീവിതമാണ് നയിച്ചിരുന്നതെന്നും കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പറയുന്നു. മകളുടെ ആത്മഹത്യക്കുശേഷം മാതാപിതാക്കള്‍ ഞെട്ടലില്‍നിന്ന് മുക്തരായിട്ടില്ല.
കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് ഷാര്‍ജ പോലീസിനെ അറിയിച്ചയുടന്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (സിഐഡി)  സംഘം സ്ഥലത്തെത്തിയിരുന്നു. നിലത്ത് കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ഉടന്‍ തന്നെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News