Sorry, you need to enable JavaScript to visit this website.

കണക്കുകൂട്ടല്‍ പിഴച്ച് ഉവൈസിയും; കര്‍ണാടകയില്‍ മുസ്ലിംകള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചു

ബംഗളൂരു-കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ച അസദുദ്ദീന്‍ ഉവൈസിയുടെ മജ്്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനെ (എ.ഐ.എം.ഐ.എം) മത്സരിച്ച രണ്ട് സീറ്റുകളിലും ജനങ്ങള്‍ തിരസ്‌കരിച്ചു. വോട്ടുകള്‍ ഭിന്നിച്ചു പോകൊതെ കോണ്‍ഗ്രസിനു തന്നെ ലഭിക്കാനാണ് ഇവിടങ്ങളില്‍ വോട്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തിയത്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വെട്ടിക്കുറക്കുന്നതില്‍ ഉവൈസിയുട പാര്‍ട്ടി പരാജയപ്പെട്ടുവെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
എഐഎംഐഎം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒടുവില്‍ കോണ്‍ഗ്രസിന് അത് വലിയ ദോഷം ചെയ്തില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം 0.02 ശതമാനം വോട്ടുകള്‍ മാത്രമാണ് എഐഎംഐഎം നേടിയത്.
ഹുബ്ബള്ളി ധാര്‍വാഡ് ഈസ്റ്റില്‍ നിന്ന് ദുര്‍ഗപ്പ കശപ്പ ബിജാവാദിനെയും ബസവന ബാഗേവാഡിയില്‍ നിന്ന് അല്ലാബക്ഷ് ബിജാപൂരിനെയുമാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി  മത്സരിപ്പിച്ചിരുന്നത്.

ഹുബ്ബള്ളി ധാര്‍വാഡ് ഈസ്റ്റ് മണ്ഡലത്തില്‍ ബിജാവാദിന് 5,600 വോട്ടുകള്‍ ലഭിച്ചു, കോണ്‍ഗ്രസിന്റെ അബ്ബയ്യ പ്രസാദ് തന്റെ എതിരാളിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഡോ ക്രാന്തി കിരണിനെയാണ് ഇവിടെ പരാജയപ്പെടുത്തിയത്.ബസവ ബെഗവാഡിയില്‍ അല്ലാബക്ഷ് ബിജാപൂര്‍ 1,472 വോട്ടുകള്‍ നേടി, കോണ്‍ഗ്രസിന്റെ ശിവാനന്ദ് പാട്ടീല്‍ ബിജെപിയിലെ ബെല്ലുബി സംഗപ്പ കല്ലപ്പയേയും ജെഡിഎസിലെ ബസനഗൗഡ പാട്ടീലിനെയുമാണ് ഇവിടെ തോല്‍പിച്ചത്.
ജെഡിഎസുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെങ്കിലും കര്‍ണാടകയിലെ 25 മണ്ഡലങ്ങളില്‍ എഐഎംഐഎം മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി പ്രഖ്യാപിച്ചിരുന്നു. എപിന്നീട് മജ് ലിസ് തനിച്ചുതന്നെ മുന്നോട്ടു പോുകൂകയായിരുന്നു. താല്‍പ്പര്യം കാണിക്കാതെ ജെ.ഡി.എസും രണ്ട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.
നേരത്തെ കോണ്‍ഗ്രസിന്റെ വോട്ട് പിടിച്ച് എഐഎംഐഎം ചിലയിടങ്ങളില്‍ സ്വാധീനം നേടിയിരുന്നു. നേരത്തെ നടന്ന വടക്കന്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രധാന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഇത് പ്രകടമായിരുന്നു.

2021ല്‍, ഹുബ്ബള്ളി ധാര്‍വാഡ്, ബെലഗാവി, കലബുറഗി എന്നിവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഹുബ്ബള്ളിയില്‍ മൂന്ന് സീറ്റുകളും ബെലഗാവിയില്‍ ഒരു സീറ്റും നേടി പാര്‍ട്ടി സാന്നിധ്യം അറിയിച്ചു.
ഗുജറാത്ത്, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ എഐഎംഐഎം വെട്ടിക്കുറച്ചിരുന്നു. കര്‍ണാടക ജനസംഖ്യയുടെ 13 ശതമാനം മുസ്ലിംകളായതിനാല്‍ എഐഎംഐഎം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് പിന്നില്‍ ദൃഢമായത് ഉജ്ജ്വല വിജയം നേടാന്‍ പാര്‍ട്ടിയെ സഹായിച്ചു. കോണ്‍ഗ്രസില്‍നിന്ന് ഒമ്പത് മുസ്ലിം സ്ഥാനാര്‍ഥികള്‍ തെര ഞ്ഞെടുപ്പില്‍ വിജയിച്ചു.
ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന് സഹായകമായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 16 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടും കാര്യമയാ സ്വാധീന ചെലുത്താന്‍ മറ്റൊരു മുസ്ലിം കേന്ദ്രീകൃത പാര്‍ട്ടിയായ എസ്ഡിപിഐക്കും സാധിച്ചില്ല.

 

Latest News