നടി രശ്മികയുടെ കാപട്യം കണ്ടുപിടിച്ച് നെറ്റിസണ്‍സ്

മുംബൈ-ബര്‍ഗര്‍ ബ്രാന്‍ഡിന്റെ പരസ്യത്തിനു വേണ്ടി ചിക്കനുമായി പ്രത്യക്ഷപ്പെട്ട ബോളിവുഡ് നടി രശ്മിക മന്ദാനയെ ട്രോളി നെറ്റിസണ്‍സ്. സസ്യഭുക്കാണെന്ന് നേരത്തെ വെളിപ്പെടുത്തിയ നടിയാണ് ഇപ്പോള്‍ ചിക്കന്‍ കഴിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശകരുടെ ട്രോള്‍.
സെലിബ്രിറ്റികളുടെ  കാപട്യം കണ്ടോ എന്നാണ് ഒരുളുടെ ട്വീറ്റ്. ഇവള്‍ വെജിറ്റേറിയനായിരുന്നല്ലോ എന്ന് മറ്റൊരാള്‍. എല്ലാവരും നടി നേരത്തെ വെജിറ്റേറിയനാണെന്ന് ഏതോ ഒരു അഭിമുഖത്തില്‍ പറഞ്ഞതിലാണ് കയറിപ്പിടിക്കുന്നത്.  നടിയെ പിന്തുണക്കുന്നവരുമുണ്ട്. 'നമ്മളെല്ലാവരും മനുഷ്യരാണ്, എല്ലാം തികഞ്ഞവരല്ല. നമുക്കെല്ലാവര്‍ക്കും സസ്യാഹാരം കഴിക്കുന്നതിന്റെ ഘട്ടങ്ങളുണ്ട്- ഇതാണ് ഒരാളുടെ കമന്റ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News