എന്തു ചെയ്യാം ഗയ്‌സ്, കല്യാണം മുടങ്ങിയ  കാര്യം വെളിപ്പെടുത്തി കാര്‍ത്തിക് സൂര്യ

കൊച്ചി-തന്റെ വിവാഹം മുടങ്ങിയ കാര്യം വെളിപ്പെടുത്തി വ്‌ളോഗറും ടിവി അവതാരകനുമായ കാര്‍ത്തിക് സൂര്യ. തന്റെ പ്രണയം തകര്‍ന്നുവെന്നത് ഉള്‍ക്കൊള്ളാന്‍ ഒരുപാട് സമയമെടുത്തുവെന്ന് കാര്‍ത്തിക് സൂര്യ പറയുന്നു. മെയ് 7ന് നടക്കാനിരുന്ന വിവാഹം ജനുവരിയില്‍ തന്നെ മുടങ്ങിയെന്ന് കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു.മെയ് ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പക്ഷേ ആ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകര്‍ന്നു. ഇക്കാര്യം ഞാന്‍ ഇത്രയും നാള്‍ പറയാതിരുന്നത് ഞാന്‍ ഒക്കെ ആയിരുന്നില്ല എന്നത് കൊണ്ടാണ്. ഈ ബന്ധം വര്‍ക്ക് ആകുമെന്ന് കരുതിയാണ് ഞാന്‍ എന്റെ വീട്ടില്‍ പ്രണയത്തെ പറ്റി പറഞ്ഞതും വിവാഹത്തിനായി ഒരുക്കങ്ങള്‍ നടത്തിയതും. പക്ഷേ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ജീവിതത്തിന്റെ സമാധാനം നഷ്ടമാകുകയും ചെയ്തിരുന്നു. ഒത്തുപോകില്ലെന്ന് രണ്ട് പേര്‍ക്കും മനസിലായപ്പോള്‍ പിരിഞ്ഞു. പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.

Latest News