ദുബായ്- യുഎഇയില്‍ നിയമപരമായി ഒരേ സമയം ഒന്നിലധികം ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഫ്രീലാന്‍സ് പെര്‍മിറ്റ് ചട്ടങ്ങള്‍ ലഘൂകരിച്ചു. 7,500 ദിര്‍ഹം വാര്‍ഷിക ഫീസ് നല്‍കി മാധ്യമ, വിദ്യാഭ്യാസ മേഖലകളില്‍ ദുബായ് മീഡിയാ സിറ്റിയിലും ദുബായ് നോളിജ് പാര്‍ക്കിലും ഫ്രീന്‍ലാന്‍സ് ജോലി ചെയ്യാന്‍ അവരസമൊരുക്കുന്ന ഗോഫ്രീലാന്‍സ് എന്ന പുതിയ പദ്ധതി ചൊവ്വാഴ്ച ദുബായില്‍ അവതരിപ്പിച്ചു. ദുബായ് സര്‍ക്കാരിന് പങ്കാളിത്തമുള്ള ടീകോം ഗ്രൂപ്പ് ദുബായ് ക്രിയേറ്റീവ് ക്ലസ്റ്റേഴ്‌സ് അതോറിറ്റിയുമായി ചേര്‍ന്നാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്.
വാര്‍ഷിക ഫീസ് നല്‍കി ഫ്രാന്‍ലാന്‍സ് പെര്‍മിറ്റ് എടുക്കുന്നവര്‍ക്ക് ബിസിനസ് സെന്ററും ഉപയോഗപ്പെടുത്താം. അപേക്ഷകര്‍ക്ക് യുഎഇ റെസിഡന്റ് വീസ ഇല്ലെങ്കില്‍ വീസ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങളും നല്‍കും. അതേസമയം വീസ ചെലവുകള്‍ വേറെ നല്‍കേണ്ടി വരും. നിലവിലുണ്ടായിരുന്ന ഫ്രാന്‍ലാന്‍സ് പെര്‍മിറ്റിനു മുടക്കേണ്ടി വരുന്ന തുകയുടെ പകുതി മാത്രമെ ഗോഫ്രീലാന്‍സ് പദ്ധതി പ്രകാരം നല്‍കേണ്ടതുള്ളൂ.
നിലവില്‍ ജോലി ഉള്ളവര്‍ക്ക് തങ്ങളുടെ കമ്പനിയില്‍ നിന്നോ സ്‌പോണ്‍സറില്‍ നിന്നോ സമ്മത പത്രം (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) വാങ്ങി ഹാജരാക്കിയാല്‍ ഫ്രീലാന്‍സ് പെര്‍മിറ്റ് ലഭിക്കും. തങ്ങളുടെ അധിക ജോലികള്‍ക്കും മറ്റും ഫ്രീലാന്‍സര്‍മാരെ ഉപയോഗപ്പെടുത്താനും കമ്പനികള്‍ക്കു കഴിയും.
ഫ്രീലാന്‍സ് പെര്‍മിറ്റ് നേടാന്‍ എളുപ്പ വഴി
ഫ്രീലാന്‍സ് പെര്‍മിറ്റ് സ്വന്തമാക്കാനുള്ള വഴികളും ലഘൂകരിച്ചു. www.gofreelance.ae എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷാ നടപടികള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം. അപേക്ഷകര്‍ തങ്ങളുടെ സിവി, പാസ്‌പോര്‍ട്ട്, വീസ കോപ്പികള്‍, ബാങ്ക് റഫറന്‍സ് ലെറ്റര്‍, സ്‌പോണ്‍സറുടെ സമ്മത പത്രം എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അപേക്ഷ അപ്രൂവ് ചെയ്താല്‍ ഇമെയില്‍ വഴി അപേക്ഷകര്‍ക്ക് അറിയിപ്പ് ലഭിക്കും. ഇതു പ്രകാരം ദുബായ് മീഡിയാ സിറ്റിയിലെയോ ദുബായ് നോളജ് പാര്‍ക്കിലെയോ ബിസിനസ് സെന്ററുകളില്‍ അപേക്ഷകര്‍ നേരിട്ടെത്തണം. അപേക്ഷ സംബന്ധിച്ച് കൂടുല്‍ വ്യക്തത വരുത്തുന്നതിന് ചോദ്യങ്ങളുണ്ടാകാം. ഇവയ്ക്കു വ്യക്തമായ മറുപടി നല്‍കണം. ഇതിനു ശേഷം ഫ്രീലാന്‍സ് പെര്‍മിറ്റ് ഇമെയിലായി അപേക്ഷകന് ലഭിക്കും.






