Sorry, you need to enable JavaScript to visit this website.

കേരള സ്‌റ്റോറിക്ക് പോലീസ് സംരക്ഷണം വേണ്ടിവന്നത് ഗതികേടെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം- ദി കേരള സ്‌റ്റോറി കേരളത്തില്‍ പോലീസ് സംരക്ഷണത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുന്നത് ഗതികേടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. താലിബാനും ഐഎസും ഉയര്‍ത്തുന്ന ആഗോള ഭീകരതക്കെതിരെ സംസാരിക്കുന്ന ചിത്രമെന്ന് കേരള സ്റ്റോറിയെന്ന്  അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിലെ ഭരണ,പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുകയാണെന്നും തിരുവനന്തപുരത്ത് ഏരീസ്പ്ലക്‌സില്‍ ചിത്രം കണ്ട ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് സംരക്ഷണത്തോടെ വന്ന് കാണേണ്ട സാഹചര്യം മുമ്പൊരു ചലച്ചിത്രത്തിനും ഉണ്ടായിട്ടില്ല. കേരളത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്തത് കൊണ്ടാവണം സിനിമയ്ക്ക് ദി കേരള സ്‌റ്റോറി എന്ന് പേരിട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും മന്ത്രി പറഞ്ഞു. അപ്രിയ സത്യം പറയുമ്പോള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുവെന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News