Sorry, you need to enable JavaScript to visit this website.

30 കോടിയുടെ സമ്മാനമടിച്ചു; വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം തട്ടിയ വിരുതന്‍ പിടിയില്‍

കോട്ടയം- വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപയോളം തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍. ദല്‍ഹിയില്‍നിന്നാണ് 26 കാരനായ  ഇസിചിക്കുവിനെ കോട്ടയം പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്.
ബ്രിട്ടീഷുകാരിയായ അന്ന മോര്‍ഗന്‍ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെയായിരുന്നു ഇസിചിക്കു വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. 2021 ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി 30 കോടിയുടെ സമ്മാനം അടിച്ചുവെന്നും അത് അയച്ചിട്ടുണ്ടെന്നുമാണ് വീട്ടമ്മയെ വിശ്വസിപ്പിച്ചത്.
നറുക്കെടുപ്പില്‍ 30 കോടി രൂപയുടെ സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഇതിനു പിന്നാലെ സമ്മാനത്തിന്റെ വീഡിയോയും ചിത്രങ്ങളും അയക്കുകയും ചെയ്തു.
നികുതി ഇനത്തില്‍ 22,000 രൂപ നല്‍കാനാണ് ആദ്യം ആവശ്യപ്പെട്ടത്.  ഇതു നല്‍കിയതോടെ വീണ്ടും പല സ്ഥലത്തുനിന്നായി നികുതിയായി പണം ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കാതായതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന പേരില്‍ നിരന്തരം ഭീക്ഷണിപ്പെടുത്തി.കോാടികളുടെ സമ്മാനം പണം അടച്ച് കൈപ്പറ്റിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ഭീഷണിയുണ്ടായി. തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങി 81 ലക്ഷം രൂപയോളം തട്ടിപ്പുകാരന്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രത്യേക സംഘത്തെ നിയോഗിച്ചാണ് കോട്ടയം എസ്പി കെ കാര്‍ത്തികിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയത്. പ്രതി ദല്‍ഹിയില്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തിയ പോലീസ് അവിടെയെത്തി  പിടികൂടുകയായിരുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News