ഹൈദരാബാദിൽ കൂടുതൽ മസ്ജിദുകളിൽ ജുമുഅക്ക് സ്ത്രീകള്‍ക്ക് അനുമതി

ഹൈദരാബാദ്- മുസ്ലിം സ്ത്രീകള്‍ പള്ളികളില്‍ നമസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ, ഹൈദരാബാദിലെ കൂടുതല്‍ മസ്ജിദുകള്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറക്കാനൊരുങ്ങുന്നു. മെഹ്ദിപട്ടണത്തെ മസ്ജിദെ അസീസിയയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. സാലര്‍ ജംഗ് കോളനിക്ക് സമീപം കാകതിയ നഗറിലെ മറ്റൊരു മസ്ജിദും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുകയാണ്.
പള്ളികളില്‍ ജമാഅത്ത് നമസ്‌കാരം നിര്‍വഹിക്കുന്നതില്‍നിന്ന് ഇസ്‌ലാം സ്ത്രീകളെ തടയുന്നില്ലെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിനു പിന്നാലെയാണ് പള്ളികളുടെ വാതില്‍ സ്ത്രീകള്‍ക്കുമുന്നില്‍ തുറക്കുന്നത്.  തുടര്‍ന്നാണിത്. മുസ്ലിം പെണ്‍കുട്ടികളെ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമങ്ങളില്‍ വീഴാതിരിക്കാന്‍ മതം നന്നായി അറിയാന്‍ അവരെ അനുവദിക്കണമെന്ന അഭിപ്രായവും ഉയരുന്നു.
മസ്ജിദെ അസീസിയയില്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ ദിവസേനയുള്ള അഞ്ച് നേരത്തെ നമസ്‌കാരത്തോടൊപ്പം ജുമുഅ നമസ്‌കാരത്തിലും പങ്കെടുക്കാന്‍ സ്ത്രീകളെ അനുവദിക്കും. മസ്ജിദ് കമ്മിറ്റി വിഷയം പരിഗണിച്ച് ഗുണദോഷങ്ങള്‍ വിലയിരുത്തിയതായി മസ്ജിദ് ഖത്തീബ് മൗലാന വസീം പറഞ്ഞു.
വിശാലമായ നിലവറ ഭാഗത്ത് പ്രത്യേക പ്രവേശന കവാടമുള്ളതിനാല്‍ അത് സ്ത്രീകള്‍ക്ക് മാത്രമായി നീക്കിവെക്കുകയാണെന്ന് മൗലാന വസീം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News