പാണക്കാട് കുടുംബവുമായി തര്‍ക്കമില്ലെന്ന് ജിഫ്രി തങ്ങള്‍; പാലും വെള്ളവും പോലെയന്ന് സാദിഖലി തങ്ങള്‍

ദുബായ്- പാണക്കാട് കുടുംബവുമായി എതിര്‍പ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയും മുസ്ലിം ലീഗും തമ്മിലും താനും സാദിഖലി തങ്ങളും തമ്മിലും എതിര്‍പ്പുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. ഭിന്നതയുണ്ടെന്ന് വരുത്തി അകറ്റി നിര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബായില്‍ സമസ്ത മുഅല്ലീന്‍ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. സമസ്ത പറയുന്നത് പോലെ കേട്ടില്ലെങ്കില്‍ തള്ളിക്കളയും. കേരളത്തില്‍ ഏത് തരത്തിലുള്ള വിദ്യാഭ്യാസവുമായി ആര്‍ക്കും പോകാം. അതിന് ഇന്ത്യയില്‍ സ്വാതന്ത്ര്യമില്ലാത്ത സാഹചര്യമില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, സമസ്തയേയും പാണക്കാട് കുടുംബത്തേയും തമ്മില്‍ ആര്‍ക്കും വേര്‍തിരിക്കാനാവില്ലെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സഈദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാലും വെള്ളവും ചേര്‍ത്താല്‍ വേര്‍തിരിക്കാന്‍ സാധിക്കാത്ത വിധം പോലെയാണത്. ചില സംഭവ വികാസങ്ങള്‍ ഇടക്ക് ഉണ്ടാകാറുണ്ട്. അത് പരിഹരിക്കാവുന്നതാണ്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പരിഹരിച്ച് മുന്നോട്ടു പോകാനാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News