Sorry, you need to enable JavaScript to visit this website.

ദുല്‍ഖര്‍ സല്‍മാന്‍  സുകുമാരക്കുറുപ്പാകും 

ദുല്‍ഖര്‍ സല്‍മാന്‍ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍  ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ ഒരുക്കിയതും ശ്രീനാഥായിരുന്നു. സെക്കന്റ് ഷോ ചിത്രീകരിക്കുമ്പോള്‍ തന്നെ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. തന്റെ സ്വപ്ന പദ്ധതിയെന്നാണ് താരം സിനിമയെ വിശേഷിപ്പിച്ചത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അന്യഭാഷാ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ കൂടുതലായും അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴില്‍ രണ്ട് ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊളളയടിത്താല്‍, ആര്‍ എ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന വാന്‍ തുടങ്ങിയവയാണ് ഈ ചിത്രങ്ങള്‍.

Latest News