Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO - മാപ്പു പറഞ്ഞ് മെസ്സി, മത്സരത്തിന് ശേഷം ഇടവേളയുണ്ടാകുമെന്ന് കരുതിയെന്ന് വിശദീകരണം

പാരീസ്- ക്ലബ്ബിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയത് ലോക ഫുട്‌ബോളിലെ സൂപ്പർ താരം ലിയണൽ മെസ്സി മാപ്പു പറഞ്ഞു. ഇൻസ്റ്റഗ്രം സ്‌റ്റോറിയിലൂടെയാണ് മെസ്സി ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. മത്സരത്തിന് ശേഷം പരിശീലനത്തിന് ഇടവേളയുണ്ടാകുമെന്ന് വിചാരിച്ചുവെന്നും അതാണ് സൗദി അറേബ്യൻ സന്ദർശനം നടത്താൻ കാരണമെന്നും മെസ്സി പറഞ്ഞു.

സൗദിയിലേക്കുള്ള യാത്ര നേരത്തെ തീരുമാനിച്ചതായിരുന്നു. മുമ്പ് നടത്താൻ തീരുമാനിച്ച യാത്ര ഒരിക്കൽ മാറ്റിവെക്കുകയും ചെയ്തു. വീണ്ടും യാത്ര മാറ്റിവെക്കാൻ പറ്റുന്ന സഹചര്യമായിരുന്നില്ല. മത്സരത്തിന് ശേഷം ഇടവേളയുണ്ടാകുമെന്നായിരുന്നു കരുതിയത്. ടീമിനും സഹതാരങ്ങൾക്കുമുണ്ടായ വിഷമത്തിന് ക്ഷമ ചോദിക്കുന്നുവെന്നും മെസ്സി പറഞ്ഞു. ടീം എടുക്കുന്ന നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും മെസ്സി വ്യക്തമാക്കി. അനുമതിയില്ലാതെ വിദേശയാത്ര പോയതിന് രണ്ടാഴ്ചത്തെ സസ്‌പെൻഷനാണ് മെസ്സിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ പി.എസ്.ജി വിധിച്ചത്.

Latest News