മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ വര്‍ഷം ഒരു വിമാന കമ്പനി അപ്രത്യക്ഷമായി

ന്യൂദല്‍ഹി- കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു വിമാന കമ്പനി അപ്രത്യക്ഷമായതായി കണക്ക്. രാജ്യത്തെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ ഈ്‌സറ്റ് വെസ്ര്‌റ് ട്രാവല്‍ ആന്റ ട്രേഡ് ലിങ്ക്‌സ് 1996 ലാണ് പാപ്പരായതും അടച്ചപൂട്ടിയതും. അതിനുശേഷം ഇതുവരെ 27 വിമാന കമ്പനികള്‍ സര്‍വീസ് നിര്‍ത്തി പോകുകയോ മറ്റു കമ്പനികളില്‍ ലയിക്കുകയോ ചെയ്തു.
ഏറ്റവും ഒടുവില്‍ ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് പാപ്പര്‍ ഹരജി ഫയല്‍ ചെയ്തിരിക്കയാണ്. സാമ്പത്തിക പ്രതിന്ധിയില്‍ കുടുങ്ങിയ കമ്പനി മൂന്ന് ദിവസത്തെ സര്‍വീസുകള്‍ പൂര്‍ണമായും ക്യാന്‍സല്‍ ചെയ്തത് നൂറുകണക്കിനു യാത്രാക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News