സൗദിയിലേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ വര്‍ധിച്ചു, ബുക്കിംഗില്‍ വന്‍ കുതിച്ചുചാട്ടം

ന്യൂദല്‍ഹി- സൗദി അറേബ്യയിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. വര്‍ഷാവസാനത്തോടെ 20 ലക്ഷം ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള സൗദി അറേബ്യയുടെ സമീപകാല പ്രമോഷണല്‍ കാമ്പെയ്‌നുകളാണ് വിജയം കണ്ടതെന്ന് ടൂറിസം,ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ പ്രധാന ടൂറിസം ഉറവിട വിപണിയായി ഇന്ത്യ ഉയര്‍ന്നിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇതിലും കൂടുതലാണ്് സൗദി ടൂറിസം അതോറിറ്റി പ്രതീക്ഷിക്കുന്നത്.
സൗദിയിലെ കാഴ്ചകള്‍ വിശദീകരിച്ച് ടൂറിസം അതോറിറ്റി ഫെബ്രുവരിയില്‍ ഇന്ത്യയിലുടനീളം നിരവധി പരിപാടികള്‍ നടത്തിയിരുന്നു. ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ടി20 ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി പങ്കാളിത്ത കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു.
സമീപകാല കാമ്പെയ്‌നുകളുടെ ഫലമായി ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിഇന്ത്യയിലെ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍നിന്നെല്ലാം യാത്രക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.  ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് സന്ദര്‍ശകര്‍ ധാരാളമായി പോകുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News