ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ഏജന്റ് 

ചെന്നൈ-സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ഏജന്റ് തിയറ്ററുകളില്‍ വന്‍ പരാജയം. നാല് ദിവസം കൊണ്ട് ചിത്രം 9.60 കോടി മാത്രമാണ് തിയറ്ററുകളില്‍ നിന്ന് കലക്ട് ചെയ്തിരിക്കുന്നത്. നിര്‍മാതാവിന് വന്‍ നഷ്ടമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ദിനം തരക്കേടില്ലാത്ത കലക്ഷന്‍ ലഭിച്ചെങ്കിലും വളരെ മോശം അഭിപ്രായത്തെ തുടര്‍ന്ന് വാരാന്ത്യത്തില്‍ ചിത്രത്തിനു തിരക്ക് കുറഞ്ഞു.
 80 കോടിയാണ് ചിത്രത്തിന്റെ ചെലവ്. ഏജന്റ് തങ്ങള്‍ക്ക് പറ്റിയൊരു തെറ്റാണെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അനില്‍ സുന്‍കര പ്രതികരിച്ചു.
ഏജന്റ് സിനിമയ്ക്ക് ലഭിക്കുന്ന മോശം പ്രതികരണങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നു. വളരെ കടുപ്പമേറിയ കാര്യമായിരുന്നെങ്കിലും അത് നേടിയെടുക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷേ ആഴത്തിലുള്ള തിരക്കഥയില്ലാത്തത് മുതല്‍ മറ്റ് പല കാര്യങ്ങളും തിരിച്ചടിയായി. ഭാവിയിലുള്ള പദ്ധതികള്‍ കൃത്യമായ ആലോചനയ്ക്ക് ശേഷം ചെയ്യുന്നതായിരിക്കുമെന്നും സുന്‍കര പറഞ്ഞു. മലയാളത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ഏജന്റില്‍ അഖില്‍ അക്കിനേനിയാണ് നായകവേഷം അവതരിപ്പിച്ചത്.

Latest News