Sorry, you need to enable JavaScript to visit this website.

പോലീസ് പീഡിപ്പിക്കുന്നുവെന്ന് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതി

കോഴിക്കോട് -യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പോലീസ് ബുദ്ധിമുട്ടിക്കരുതെന്നും നിയമാനുസൃതം മാത്രം നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് കോഴിക്കോട്, വയനാട് പോലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലുള്ള കേസിലെ പ്രതി വെള്ളിമാടുകുന്ന് സ്വദേശി നഹിയാന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. െ്രെകം ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് പരാതി.  
കോഴിക്കോട്, വയനാട് എസ്.പി. മാരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി.  കമ്പ്യൂട്ടര്‍ വിദഗദ്ധനായ പ്രതി പ്ലസ്ടുവിന് ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്‌നചിത്രങ്ങളെടുത്ത് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.  ജാമ്യത്തിലിറങ്ങിയ യുവാവ് ഹാക്ക് ചെയ്ത യുവതിയുടെ ഫെയ്‌സ് ബുക്കിലൂടെ നഗ്‌നചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തതായി യുവതി പരാതിപ്പെട്ടു.  തുടര്‍ന്ന് ഒരു കേസു കുടി രജിസ്റ്റര്‍ ചെയ്തു.  
യുവാവിന്റെ വീട് പരിശോധിച്ചെങ്കിലും കുറ്റകൃത്യം നടത്തിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് െ്രെകം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ യുവാവില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു.  കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രതിക്ക് മാസ്റ്റര്‍ ബിരുദമുണ്ടെന്നും കുറ്റകൃത്യത്തിനായി പ്രതി ഉപയോഗിച്ചെന്നു കരുതുന്ന മൊബൈല്‍ ഫോണ്‍ ബന്തവസിലെടുത്ത് അന്വേഷണത്തിന്റെ ഭാഗമായാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.  അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമപരമായാണ് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News