ഐ.എസിന് വക്കാലത്ത്; ഷുക്കൂര്‍ വക്കീലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

കാസര്‍കോട്- ദി കേരള സ്‌റ്റോറിയെന്ന സിനിമയുമായി ബന്ധപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ട ഷുക്കൂര്‍ വക്കീലിന് പൊങ്കാല. ഇസ്ലാമിക ശരീഅത്തിനെതിരെ പരസ്യ വെല്ലുവിളി നടത്തി ഭാര്യയെ വീണ്ടും വിവാഹം ചെയ്തപ്പോള്‍ അനുകൂലിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നത്. കേരളത്തിലെ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയതിന് ഐ.എസിനു വക്കാലത്ത് പിടിക്കുന്നയാളെന്നാണ് പ്രധാനമായും വിമര്‍ശകര്‍ ആക്ഷേപിക്കുന്നത്.
കേരളത്തില്‍നിന്ന് മതം മാറി ഐ.എസില്‍ ചേര്‍ന്ന 32 സ്ത്രീകളുടെ പേരുവിവരങ്ങള്‍ നല്‍കിയാല്‍ 11 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനത്തോടെയാണ് സംഘ്പരിവര്‍ പ്രചാരണ സിനിമക്കെതിരെ ഷുക്കൂര്‍ വക്കീല്‍ രംഗത്തുവന്നത്.
സ്വത്തുവിഷയത്തില്‍ വീണ്ടും കല്യാണം കഴിക്കേണ്ടി വന്നതുമൂലം സമുദായ നേതൃത്വവുമായി ഉണ്ടായ അകല്‍ച്ച മാറ്റാനാണ് ഷുക്കൂര്‍ ഇപ്പോള്‍ കേരള സ്‌റ്റോറി വിവാദത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നതെന്നാണ് ആക്ഷേപം. ധാരാളം പേരാണ് വീണ്ടും വിശുദ്ധനാകാന്‍ ശ്രമിക്കുന്നുവന്ന് അധിക്ഷേപിച്ചും സുഡാപ്പിയെന്നു വിളിച്ചും കമന്റ് ചെയ്യുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News